താന്‍ തന്റെ ജോലി മാത്രമാണ് ചെയ്തത്; ബി.ജെ.പിയോട് പ്രതികരിക്കാനില്ല; തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയ്ക്ക് നോട്ടീസയച്ചതില്‍ മറുപടിയുമായി കളക്ടര്‍ അനുപമ
തിരുവനന്തപുരം:(www.kvartha.com 07/04/2019) താന്‍ തന്റെ ജോലി മാത്രമാണ് ചെയ്തത്. ബി.ജെ.പിയുടെ വിനര്‍ശനത്തിന് പ്രതികരിക്കാന്‍ ഇല്ലെന്നും തൃശൂര്‍ കളക്ടര്‍ ടി.വി അനുപമ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന്റെ പേരിലാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് നോട്ടീസ് അയച്ചത്. തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി ശബരിമലയുടെ പേര് പറഞ്ഞ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കളക്ടര്‍ നോട്ടിസ് അയക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ ബിജെ പി കളക്ടര്‍ക്കെതിരെ രംഗത്തു വന്ന സാഹചര്യത്തിലാണ് അനുപമ പ്രതികരണവുമായി രംഗത്തു വന്നത് താന്‍ തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നും, ബി.ജെ.പിയുടെ വിമര്‍ശനങ്ങളില്‍ പ്രതികരിക്കാനില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
തൃശൂരിലെ എന്‍.ഡി.എ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണു താന്‍ വോട്ട് അപേക്ഷിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ചാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാണിച്ച് കളക്ടര്‍ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നു കാണിച്ചായിരുന്നു നോട്ടീസ്.
ഇതിന് പിന്നാലെയാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ മുഖ്യമന്ത്രി പിണറായിയുടെ ദാസ്യപ്പണി നടത്തുന്നുവെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ ആരോപിച്ചത്. ഇതിന് മറുപടിയായണ് കളക്ടര്‍ പ്രതികരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, District Collector, BJP, NDA, Election, Trending,Collector Anupama on BJP

Powered by Info News For You

Comments
Post a Comment