തെരഞ്ഞെടുപ്പ് യന്ത്രങ്ങളിലെ തകരാര്‍ ഇടിയും മിന്നലും മൂലം സംഭവിച്ചതെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: (www.kvartha.com 23.04.2019) കേരളത്തില്‍ പരക്കെ വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറുണ്ടായതില്‍ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. യന്ത്രങ്ങളിലുണ്ടായ തകരാറ് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലുമുണ്ടായത് മൂലം വോട്ടിംഗ് യന്ത്രങ്ങളില്‍ ഈര്‍പ്പമുണ്ടായി. ഇതാണ് ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ കാരണമായതെന്നും ഇക്കാര്യം അതത് ജില്ലാ കളക്ടര്‍മാര്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ചില സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രത്തില്‍ തകരാറുണ്ടാകുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. വളരെ സെന്‍സിറ്റീവായ യന്ത്രത്തില്‍ ചില തകരാറുകള്‍ സംഭവിച്ചേക്കും. ഇത് അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ പരിഹരിക്കുന്നുണ്ട്. എന്നാല്‍ വ്യാപകമായ തകരാറുകള്‍ ഉണ്ടെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Politics, Trending, Election, EVM, Mistakes in EVM Due to Heavy Rain; Says Tikaram Meena


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?