സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയുടെ കട്ടിലിനടിയില്‍ പതിയിരുന്ന യുവാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു

കൊല്ലം: (www.kvartha.com 09.04.2019) സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയുടെ കട്ടിലിനടിയില്‍ പതിയിരുന്ന യുവാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി കൈകാര്യം ചെയ്തശേഷം പോലീസില്‍ ഏല്‍പ്പിച്ചു. നെടുങ്ങോലം പോളച്ചിറ സ്വദേശി ശ്യാംലിനെയാണ് നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

മകളുമൊന്നിച്ച് ക്ഷേത്രോത്സവ ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങിയ മധ്യവയസ്‌ക വസ്ത്രം മാറുന്നതിനിടെയാണ് കട്ടിലിനടിയില്‍ ശ്യാംലാലിനെ കണ്ടത്. ഇതോടെ അമ്മയും മകളും ബഹളം വെക്കുകയും നാട്ടുകാരെ വിളിച്ചുകൂട്ടുകയും ചെയ്തു. ഓടിയെത്തിയ നാട്ടുകാര്‍ ശ്യാംലാലിനെ പിടികൂടി നന്നായി കൈകാര്യം ചെയ്തശേഷം പരവൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നേരത്തെ ഒരു തവണ ശ്യാംലാല്‍ സ്ത്രീയെ ശല്യം ചെയ്തിരുന്നു. അന്ന് സ്ത്രീയുടെ ബന്ധുക്കള്‍ ശ്യാംലാലിനെ താക്കീത് ചെയ്ത് വിട്ടയച്ചിരുന്നതായി പോലീസ് പറഞ്ഞു.

Youth arrested for attacking women, Kollam, News, Police, Arrested, Natives, Injured, Case, Kerala

നാട്ടുകാര്‍ ഓടിയെത്തിയതോടെ രക്ഷപ്പെടാനുള്ള തത്രപ്പാട് നടത്തുന്നതിനിടെ ശ്യാംലാല്‍ സ്ത്രീയെ ഉപദ്രവിച്ചതിനെ തുടര്‍ന്ന് നിസാര പരിക്കേറ്റു. സ്ത്രീകളുടെ അന്തസിനും അഭിമാനത്തിനും ഭംഗം വരുത്തിയതിന് (ഇന്ത്യന്‍ ശിക്ഷാ നിയമം 354) ശ്യാംലാലിനെതിരെ പോലീസ് കേസെടുത്തു.

പരിക്കേറ്റ ശ്യാംലാലിന് ചികിത്സ നല്‍കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശ്യാംലാലിനെ ഉപദ്രവിച്ച് മാരകമായി പരിക്കേല്‍പ്പിച്ചതിന് നാട്ടുകാരായ ആറുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കി അടുക്കള വാതില്‍ വഴി ശ്യാംലാല്‍ അകത്ത് കയറിയെന്നാണ് പോലീസ് പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth arrested for attacking women, Kollam, News, Police, Arrested, Natives, Injured, Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?