പോസ്റ്റര്‍ കീറിയ ബി ജെ പി പ്രവര്‍ത്തകനെ കൊണ്ട് നാട് മുഴുവന്‍ പോസ്റ്റര്‍ ഒട്ടിപ്പിച്ച് ഇടത് മുന്നണി പ്രവര്‍ത്തകര്‍

കൊല്ലം: (www.kvartha.com 03.04.2019) പോസ്റ്റര്‍ കീറിയ ബി.ജെ.പി പ്രവര്‍ത്തകനെ കൊണ്ട് നാട് മുഴുവന്‍ പോസ്റ്റര്‍ ഒട്ടിപ്പിച്ച് ഇടത് മുന്നണി പ്രവര്‍ത്തകര്‍. കൊട്ടാരക്കര തേവലപ്പുറത്താണ് വിചിത്രമായ സംഭവം നടന്നത്.

അരീക്കല്‍ ഭാഗത്ത് കച്ചവടം നടത്തുന്ന ആലിന്‍കുന്നിന്‍പുറം സ്വദേശി സത്യദാസ് (ബാഹുലേയന്‍) ആണ് റോഡരികില്‍ മതിലില്‍ ഒട്ടിച്ചിരുന്ന ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന്റെ പോസ്റ്ററുകള്‍ കീറി നശിപ്പിച്ചത്.

CPM workers gave punishment to BJP worker in Kollam, Kollam, News, Politics, Lok Sabha, Election, Humor, CPM, BJP, Kerala

കടയടച്ച് രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സത്യദാസിന് ഇങ്ങനെ ഒരു പ്രവര്‍ത്തി ചെയ്യാന്‍ തോന്നിയത്. എന്നാല്‍ അത് ഇത്ര മാത്രം പൊല്ലാപ്പ് ഉണ്ടാക്കുമെന്ന് ചിന്തിച്ചതേ ഇല്ല. വീട്ടിലേക്ക് പോകുന്നതിനിടെ മതിലില്‍ ഒട്ടിച്ച പോസ്റ്റര്‍ കണ്ട് ടോര്‍ച്ച് അടിച്ച് നോക്കി അത് ആരുടേതെന്ന് വിലയിരുത്തിയ ശേഷം ചുറ്റും കണ്ണോടിച്ച് ആരുംകാണുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് പോസ്റ്ററുകള്‍ കീറിക്കളഞ്ഞത്. പിന്നീട് ഒന്നും സംഭവിക്കാത്തപോലെ തിരിച്ച് വീട്ടിലേക്ക് പോവുകയും ചെയ്തു.

രാവിലെ മതിലിലെ പോസ്റ്ററുകള്‍ കീറിയനിലയില്‍ കണ്ടതോടെ സമീപത്തെ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോക്രിത്തരം കാട്ടിയ ആളെ മനസിലായത്.

എന്നാല്‍ ബി.ജെ.പി പ്രവര്‍ത്തകനായ സത്യദാസിനോട് ഇതിന്റെ പേരില്‍ വഴക്കുണ്ടാക്കാനൊന്നും ഇടത് മുന്നണി പ്രവര്‍ത്തകര്‍ നിന്നില്ല.

പകരം 150 പോസ്റ്റര്‍ നല്‍കി. അത് നാട് മുഴുവനും ഒട്ടിക്കാന്‍ നിര്‍ദേശിച്ചു. ഒടുവില്‍ മറ്റ് ഗതിയൊന്നും ഇല്ലാത്തതിനാല്‍ പറഞ്ഞകാര്യം അനുസരിച്ച് സത്യദാസ് തടികേടാകാതെ സൂക്ഷിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPM workers gave punishment to BJP worker in Kollam, Kollam, News, Politics, Lok Sabha, Election, Humor, CPM, BJP, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?