കടലുണ്ടിപ്പുഴയില്‍ ഉമ്മയോടൊപ്പം കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു
മലപ്പുറം: (www.kvartha.com 08.04.2019) കടലുണ്ടിപ്പുഴയില്‍ ഉമ്മയോടൊപ്പം കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. ആനക്കയത്ത് ചെക്ക് പോസ്റ്റിനു സമീപം കടലുണ്ടിപ്പുഴയില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആനക്കയം ഈരാമുക്ക് ചക്കാലക്കുന്നന്‍ ഏറാന്തൊടി അബൂബക്കറിന്റെ മക്കളായ ഫാത്ത്വിമ ഫിദ (13), ഫാത്ത്വിമ നിദ (11) എന്നിവരാണ് ദാരുണമായി മരിച്ചത്.
വേനല്‍ അവധിക്ക് ആനക്കയത്ത് ഉമ്മയുടെ വീട്ടിലെത്തിയ ഇവര്‍ ഉമ്മ സൗദയോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കുളിക്കുന്നതിനിടെ ഫാത്ത്വിമ നിദയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. സഹോദരിയെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഫിദയും അപകടത്തില്‍പ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Two children drown in Malappuram, Malappuram, News, Local-News, Obituary, Dead, Dead Body, Hospital, Treatment, Drowned, Kerala.
വേനല്‍ അവധിക്ക് ആനക്കയത്ത് ഉമ്മയുടെ വീട്ടിലെത്തിയ ഇവര്‍ ഉമ്മ സൗദയോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കുളിക്കുന്നതിനിടെ ഫാത്ത്വിമ നിദയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. സഹോദരിയെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഫിദയും അപകടത്തില്‍പ്പെട്ടു.
പിന്നീട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
Keywords: Two children drown in Malappuram, Malappuram, News, Local-News, Obituary, Dead, Dead Body, Hospital, Treatment, Drowned, Kerala.
Powered by Info News For You

Comments
Post a Comment