ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി; മനം നൊന്ത കോളജ് അധ്യാപകന്‍ പെണ്‍മക്കളെ കെട്ടിത്തൂക്കി കൊന്ന് ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ അയച്ചു കൊടുത്തശേഷം ആത്മഹത്യ ചെയ്തു

നാഗ്പൂര്‍: (www.kvartha.com 03.04.2019) ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയതില്‍ മനം നൊന്ത കോളജ് അധ്യാപകന്‍ പെണ്‍മക്കളെ കെട്ടിത്തൂക്കി കൊന്ന് ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ അയച്ചു കൊടുത്തശേഷം ആത്മഹത്യ ചെയ്തു.

മഹാരാഷ്ട്രയിലെ നാഗ്പുരിന് സമീപത്തെ ബെല്ലാര്‍പൂരില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. റിഷികാന്ത് കുടുപള്ളി(40), നാരായണി(6), കാര്‍ത്തികി(18 മാസം) എന്നിവരാണ് മരിച്ചത്. റിഷികാന്ത് ഐടിഐ അധ്യാപകനാണ്.

Teacher hangs two minor daughters, sends photo to wife over WhatsApp, News, Local-News, Crime, Criminal Case, Murder, Police, Complaint, Children, Hang Self, Photo, National

റിഷികാന്തിന്റെ ഭാര്യ പ്രഗതി ഡ്രൈവറായ ഷാനവാസ് ഖാനുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ ഭര്‍ത്താവിനെയും പിഞ്ചുകുട്ടികളെയും ഉപേക്ഷിച്ച് ഷാനവാസിനോടൊപ്പം ഒളിച്ചോടി. സംഭവത്തെ തുടര്‍ന്ന് തന്റെ സഹോദരന്‍ ഏറെ മനോവിഷമത്തിലായിരുന്നുവെന്ന് റിഷികാന്തിന്റെ സഹോദരന്‍ ഗോപാല്‍ സി കുടുപള്ളി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് കുട്ടികളെ കൊന്ന് ഫോട്ടോ ഭാര്യയ്ക്ക് വാട്സാപ്പില്‍ അയച്ച ശേഷം റിഷികാന്ത് ആത്മഹത്യ ചെയ്തതെന്നും പരാതിയില്‍ പറയുന്നു.


Keywords: Teacher hangs two minor daughters, sends photo to wife over WhatsApp, News, Local-News, Crime, Criminal Case, Murder, Police, Complaint, Children, Hang Self, Photo, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?