കാക്കിക്കുപ്പായമിട്ടാല്‍ എപ്പോഴും ഗൗരവക്കാരികളാകും എന്ന് പറയുന്നത് വെറുതെ; വനിതാപോലീസ് സംഘത്തിന്റെ ഈ വീഡിയോ കണ്ടുനോക്കൂ
ന്യൂഡെല്‍ഹി: (www.kvartha.com 03.04.2019) കാക്കിക്കുപ്പായമിട്ടാല്‍ എപ്പോഴും ഗൗരവക്കാരികളാകും എന്ന് പറയുന്നത് വെറുതെയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 30 ന് നടന്ന സുനോ സഹേലി എന്ന പരിപാടിയില്‍ ഡെല്‍ഹിയിലെ വനിതാപോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ നൃത്തത്തിന്റെ വീഡിയോ കണ്ടാല്‍ തന്നെ അക്കാര്യം ഉറപ്പിക്കാം. വീഡിയോ ഇപ്പോള്‍ വൈറലായി കഴിഞ്ഞു. ഓള്‍ വിമന്‍ സമ്പര്‍ക്ക് സഭയാണ് പോലീസിനായി സുനോ സഹേലി സംഘടിപ്പിച്ചത്.
പ്രശസ്തമായ 'തേരി ആഖിയ കാ യോ കാജല്‍' എന്ന ഹരിയാന്‍വി ഡാന്‍സ് നമ്പറിനാണ് പോലീസ് കൂട്ടുകാരികള്‍ ചുവടു വെച്ചത്. പാട്ട് തുടങ്ങിയ ഉടനെ തന്നെ നാലു വനിതാപോലീസുകാര്‍ വേദിയില്‍ കയറി ഡാന്‍സ് ആരംഭിച്ചു. ഇതോടെ അവിടെയുണ്ടായിരുന്ന ഐപിഎസ് ഓഫീസര്‍ ബനീറ്റ് മേരി ജെയ്കറിനേയും ആരോ നിര്‍ബന്ധിച്ച് വേദിയിലെത്തിച്ചു. പിന്നെ കണ്ടത് നല്ല ഉശിരന്‍ ഡാന്‍സ് ആണ്.
എന്തായാലും ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരങ്ങളായിക്കഴിഞ്ഞു ഡെല്‍ഹിയിലെ ഈ വനിതാപോലീസുകാരികള്‍. ഇവരെ അഭിനന്ദിച്ച് നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തു.
കാക്കിയിട്ടാല്‍ ഗൗരവേ പാടുള്ളൂ എന്ന തോന്നല്‍ മാറ്റാന്‍ ഈ വിഡിയോ സഹായിക്കുമെന്നും പോലീസുകാര്‍ക്ക് ജീവിതത്തില്‍ ഇത്തരം വിനോദ ദായകമായ പരിപാടികള്‍ ആവശ്യമാണെന്നും നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Video: Delhi Policewomen, IPS Officer Shake A Leg To Sapna Choudhary Song, News, Social Network, Dance, Entertainment, Police, Video, Internet, National.

महिलाओं को प्रोत्साहित करने के लिए सुनो सहेली कार्यक्रम में जमकर नाचीं महिला आईपीएस बेनिता मैरी जेकर और महिला पुलिसकर्मी,सपना चौधरी के गाने पर डांस का ये वीडियो pic.twitter.com/2QSZI4cXtP— Mukesh singh sengar (@mukeshmukeshs) April 1, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Video: Delhi Policewomen, IPS Officer Shake A Leg To Sapna Choudhary Song, News, Social Network, Dance, Entertainment, Police, Video, Internet, National.
Powered by Info News For You

Comments
Post a Comment