കേരളത്തില്‍ ഇത്തവണയും ബി ജെ പിക്ക് അക്കൗണ്ട് തുറക്കാന്‍ ആവില്ല; എല്ലാ മണ്ഡലങ്ങളിലും എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് കോടിയേരി
കണ്ണൂര്‍: (www.kvartha.com 23.04.2019) കേരളത്തില്‍ ഇത്തവണയും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ ആവില്ലെന്നും എല്ലാ മണ്ഡലങ്ങളിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് ശക്തമായ ഇടത് തരംഗം നിലനില്‍ക്കുന്നുണ്ട്.
2004ല്‍ ഇടത് മുന്നണിക്ക് 18 സീറ്റ് കിട്ടിയെങ്കില്‍ ഇത്തവണ അത് 19ആകുമെന്നും അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും പറഞ്ഞ കോടിയേരി യു.ഡി.എഫിനും ബി.ജെ.പിക്കും കേരള ജനത കനത്ത തിരിച്ചടി തന്നെ നല്‍കുമെന്നും അറിയിച്ചു. ചൊവ്വാഴ്ച രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പതിനെട്ട് സീറ്റ് നേടിയ 2004ലെ ജനവിധിയുടെ തനിയാവര്‍ത്തനമായിരിക്കും ഇത്തവണയും ഉണ്ടാവുക. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. പ്രചാരണത്തിന്റെ തുടക്കംമുതല്‍ അവസാനംവരെ എല്‍.ഡി.എഫ് നിലനിര്‍ത്തിയ മേല്‍ക്കൈയും സംഘടനാപരമായ ചിട്ടയും അനുകൂലമായി മാറുമെന്ന കാര്യത്തിലും സംശയമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ഒപ്പം ഉണ്ടായിരുന്ന പല കക്ഷികളും വ്യക്തികളും ഗ്രൂപ്പുകളും സംഘടനകളും ഇപ്പോള്‍ ഇടതുപക്ഷത്താണ്. ഇതോടെ എല്‍.ഡി.എഫിന്റെ അടിത്തറ കൂടുതല്‍ ശക്തമായി. ഒരു അപസ്വരവുമില്ലാതെ പൂര്‍ണമായ ഐക്യത്തോടെയാണ് എല്‍.ഡി.എഫ് പ്രവര്‍ത്തിച്ചത്. അതിന്റെ പ്രയോജനം വിധിയെഴുത്തിലുണ്ടാകുകയും ചെയ്യും.
മുമ്പ് നടന്ന പല തെരഞ്ഞെടുപ്പുകളെയും അപേക്ഷിച്ച് ഈ തെരഞ്ഞെടുപ്പ് ജനങ്ങള്‍ ഏറ്റെടുത്ത അനുഭവമാണ് ഉണ്ടായത്. പാറശാല മുതല്‍ മഞ്ചേശ്വരംവരെയുള്ള പ്രദേശങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ തനിക്ക് മനസിലാക്കാന്‍ സാധിച്ചത് കാറ്റ് ഇടതുപക്ഷത്തിന് അനുകൂലമാണെന്നാണ്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും എതിരെ ശക്തമായ ജനവികാരമാണ് അടിത്തട്ടില്‍ കാണാന്‍ കഴിഞ്ഞത്. കഴിഞ്ഞ അഞ്ചുവര്‍ഷം ജനങ്ങളെ അവഗണിച്ച നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യത്തെ നാശത്തിലേക്കാണ് നയിച്ചത്.
വര്‍ഗീയമായ ചേരിതിരിവും അസ്വസ്ഥതയും സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് അവര്‍ നോക്കിയത്. നരേന്ദ്ര മോഡിക്ക് മുമ്പ് അഞ്ചുവര്‍ഷം ഭരിച്ച കോണ്‍ഗ്രസ് സ്വീകരിച്ച ദ്രോഹനടപടികളും ജനങ്ങള്‍ വിസ്മരിച്ചിട്ടില്ല. ഇതെല്ലാം എല്‍.ഡി.എഫിന് ഗുണം ചെയ്യും. സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം എവിടെയും കാണാന്‍ കഴിഞ്ഞില്ല എന്നതാണ് സവിശേഷമായ വസ്തുത.

സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെതിരെ എതിര്‍പ്പ് സ്വാഭാവികമാണ്. ഭരണപരമായ കാര്യങ്ങളില്‍ ഒരു വിഭാഗത്തില്‍നിന്നും അത്തരം എതിര്‍പ്പ് ഉയര്‍ന്നില്ല എന്നത് എല്‍.ഡി.എഫിനുള്ള ജനപിന്തുണയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kodiyeri about Loksabha election, Kannur, News, Politics, Lok Sabha, Election, Trending, Congress, BJP, CPM, Kodiyeri Balakrishnan, Kerala.

Powered by Info News For You

Comments
Post a Comment