പാലാ നഗരമദ്ധ്യത്തില്‍ വന്‍ തീപിടിത്തം
പാലാ : (www.kvartha.com 21.04.2019) പാലാ നഗരമദ്ധ്യത്തില്‍ നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി മുനിസിപ്പല്‍ കോംപ്ലക്സിന്റെ മൂന്നാം നിലയില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച വൈകിട്ട് 5.15 ഓടെയാണ് തീപിടുത്തമുണ്ടായത്. ആന്റണി ജേക്കബ് തേക്കും കാട്ടില്‍ ഉടമസ്ഥതയിലുള്ള കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിന്റെ സ്റ്റോര്‍ റൂമിലാണ് തീപിടിച്ചത്. സംഭവ സമയത്ത് കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഇടിമിന്നലില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. മുറില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സാധനങ്ങള്‍, പൈപ്പുകള്‍, റാക്ക്, പണിസാധനങ്ങള്‍, കസേര എന്നിവ കത്തിനശിച്ചിട്ടുണ്ട്.
ബി ജെ പിയുടെ കലാശക്കൊട്ട് നടക്കുന്ന വേദിക്ക് സമീപമാണ് തീപിടുത്തമുണ്ടായ കോംപ്ലക്സ്. ഈ സമയം വന്‍തോതില്‍ പൊലീസും പ്രവര്‍ത്തകരും കോംപ്ലക്സിന് സമീപത്തുണ്ടായിരുന്നു. ശക്തമായ മിന്നലിന് ശേഷം കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് സമീപത്തെ വ്യാപാരികളും നാട്ടുകാരും ഓടിയെത്തുമ്പോഴേക്കും നിമിഷങ്ങള്‍ക്കുള്ളില്‍ മുറിയില്‍ തീ ആളിപ്പടര്‍ന്നു. ഇതോടെ പോലീസ് സംഘം സമീപത്തെ വ്യാപാരികള്‍ ആളുകളെ ഒഴിപ്പിക്കുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു.
കനത്തമഴയിലും സമ്മേളനത്തിന് തിരക്കിലും നഗരം മുഴുവന്‍ ഗതാഗതകുരുക്കില്‍ ആയിരുന്നു. ഇതേതുടര്‍ന്ന് 20 മിനിറ്റിലേറെ വൈകിയാണ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകയറിയ പോലീസ് സംഘം പൂര്‍ണമായും തീ അണച്ചു. ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റ് വാഹനങ്ങളും സ്റ്റേഷന്‍ ഓഫീസര്‍ ഷാജിമോന്റെ നേതൃത്വത്തില്‍ 12 ഓളം അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. യഥാസമയം പൂര്‍ണമായും തീയണക്കാനായതിനാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ബി ജെ പി സ്ഥാനാര്‍ത്ഥി പി സി തോമസ്, നഗരസഭാധ്യക്ഷ ബിജി ജോജോ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, Fire, Accident, Rain, Lightning, Pala city fire accident.
Powered by Info News For You

Comments
Post a Comment