പഠിത്തം തുടങ്ങുന്നതിന് മുമ്പ് വസ്ത്രങ്ങള്‍ മാറ്റണമെന്ന് വിദ്യാര്‍ത്ഥികളോട് അധ്യാപകന്‍; പരാതിയുമായി പെണ്‍കുട്ടി

ഹൈദരാബാദ്: (www.kvartha.com 18.04.2019) പഠിത്തം തുടങ്ങുന്നതിന് മുമ്പ് വസ്ത്രങ്ങള്‍ മാറ്റാന്‍ നിര്‍ദേശിച്ച ഡാന്‍സ് ഡ്രാമ അക്കാഡമിയിലെ അധ്യാപകനെതിരെ പരാതിയുമായി പെണ്‍കുട്ടി. ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയാണ് അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഹൈദരാബാദിലെ നാരായണ്‍ഗുഡയിലെ ഡാന്‍സ് ഡ്രാമ അക്കാഡമിയിലാണ് സംഭവം. ബുധനാഴ്ചയാണ് പോലീസ് ഇക്കാര്യം പുറത്തുവിട്ടത്.

ഏപ്രില്‍ 15ന് ആണ് ഇതുസംബന്ധിച്ച പരാതി തങ്ങള്‍ക്ക് ലഭിച്ചതെന്ന് നാരായണ്‍ഗുഡ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാരായണ്‍ഗുഡ ഡാന്‍സ് ഡ്രാമ അക്കാഡമിയിലെ വിദ്യാര്‍ത്ഥിയാണ് പരാതിക്കാരിയായ പെണ്‍കുട്ടി.

Remove your clothes: Hyderabad dance teacher to students, case registered, Hyderabad, News, Complaint, Police, Crime, Criminal Case, Dance, Teacher, National.

ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായി എല്ലാ വിദ്യാര്‍ത്ഥികളും വസ്ത്രങ്ങള്‍ നീക്കി നഗ്‌നരാവാന്‍ അധ്യാപകന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. അധ്യാപകന്റെ നിര്‍ദേശത്തെ എതിര്‍ത്ത പെണ്‍കുട്ടി തുടര്‍ന്ന് തങ്ങള്‍ക്ക് പരാതി നല്‍കുകയായിരുന്നുവെന്നും പോലീസുകാരന്‍ കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടിയുടെ പരാതിയെ തുടന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപകനെതിരെ സെക്ഷന്‍ 509(സ്ത്രീകളെ അപമാനിക്കുന്നതരത്തിലുള്ള വാക്കുകള്‍ പ്രയോഗിക്കുക) പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Remove your clothes: Hyderabad dance teacher to students, case registered, Hyderabad, News, Complaint, Police, Crime, Criminal Case, Dance, Teacher, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?