മോദിക്ക് കേരളത്തിലോ തമിഴ്നാട്ടിലോ മത്സരിക്കാന്‍ ധൈര്യമുണ്ടോ? പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് ശശി തരൂര്‍

Image result for modi and shashi tharoor

(www.evisionnews.co) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിലോ തമിഴ്നാട്ടിലോ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ചോദിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും വിജയിക്കാന്‍ സാധിക്കുമെന്ന ധൈര്യമുണ്ടെന്നും തരൂര്‍ പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിക്കെതിരെ തരൂരിന്റെ വെല്ലുവിളി.

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും ഭിന്നിപ്പിച്ചുവെന്നും ആ വിടവ് നികത്താന്‍ രാഹുല്‍ ഗാന്ധിയെകൊണ്ടു മാത്രമേ സാധിക്കൂവെന്നും തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി വയനാട്ടില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?