ഭീകരര്‍ സജീവമായി രാജ്യത്തിനകത്തുണ്ടെന്ന് സംശയം; ശ്രീലങ്കയില്‍ പള്ളികള്‍ അടച്ചുപൂട്ടി; ശിരോവസ്ത്രങ്ങള്‍ക്ക് വിലക്ക്

കൊളംബോ: (www.kvartha.com 29.04.2019) ഭീകരര്‍ ഇപ്പോഴും സജീവമായി രാജ്യത്തിനകത്തുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കര്‍ശന നടപടികളുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍. മുഖം മറച്ചുള്ള ശിരോവസ്ത്രങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ക്രിസ്ത്യന്‍ പള്ളികള്‍ അടച്ചിടാനും സര്‍ക്കാര്‍ ഉത്തരവിട്ടു.

രാജ്യത്ത് സുരക്ഷ ഉറപ്പുവരുത്താനാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതേസമയം ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 104 ആയി. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷനക്ഷത്ര ഹോട്ടലുകളിലും ഉണ്ടായ സ്‌ഫോടനത്തില്‍ 300ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Sri Lanka, Colombo, Church, Terror Attack, Trending, Sri Lanka bans clothing covering the face


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?