വാരണാസിയില്‍ മോഡിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്കയില്ല; അജയ് റായ് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
ന്യൂഡല്‍ഹി: (www.kvartha.com 25.04.2019) ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ഒടുവില്‍ വാരണാസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വാരണാസിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയല്ല മത്സരിക്കുന്നത്. മറിച്ച് കഴിഞ്ഞ തവണ മോഡിയോട് മണ്ഡലത്തില്‍ ഏറ്റുമുട്ടി 75,000 വോട്ടുകള്‍ നേടിയ അജയ് റായ് തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.
പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പറ്റി വ്യാഴാഴ്ച രാവിലെയും കോണ്‍ഗ്രസ് നേതാക്കന്മാര്‍ സൂചനകള്‍ തന്നിരുന്നു. ഇതിനായി എസ് പി- ബി എസ് പി നേതാക്കളുടെ പിന്തുണയും തേടിയിരുന്നു. മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്കയും കാട്ടിയിരുന്നു.
എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഉടന്‍ തന്നെ പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നത് ശരിയായ സന്ദേശമല്ലെന്നാണ് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിലപാട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഇതോടെ പ്രിയങ്ക മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേരുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: No Priyanka Gandhi vs Narendra Modi faceoff in Varanasi, Congress fields Ajay Rai, Narendra Modi, Priyanka Gandhi, Politics, Lok Sabha, Election, Trending, Congress, BJP, Controversy, National.

Powered by Info News For You

Comments
Post a Comment