'അമ്മ സ്‌നേഹിതരോടൊപ്പം പാതിരാത്രിയില്‍ കറങ്ങുമ്പോള്‍ അവനെ തനിച്ചാക്കി പോകരുത്. രാത്രിയില്‍ പേടിച്ചു കെട്ടിപിടിച്ചു കരയാന്‍ ഞാനില്ല അവനരികില്‍'; അമ്മയുടെ സ്‌നേഹിതന്‍ ക്രൂരമായി കൊലപ്പെടുത്തിയ ഏഴു വയസുകാരന്റെ 'കത്ത്' വൈറല്‍
തൊടുപുഴ: (www.kasargodvartha.com 08.04.2019) അമ്മയുടെ സ്‌നേഹിതന്‍ ക്രൂരമായി കൊലപ്പെടുത്തിയ ഏഴു വയസുകാരന്റെ സാങ്കല്‍പ്പിക കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. കൊല്ലപ്പെട്ട കുഞ്ഞ് പറയുന്നതു പോലുള്ള രീതിയിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. കത്തിന്റെ ഉപജ്ഞാതാവ് ആരാണെന്ന് വ്യക്തമല്ലെങ്കിലും ഏറെ അര്‍ത്ഥവത്തായ വാക്കുകളാണ് കത്തില്‍ പറയുന്നത്. കത്തിന്റെ പൂര്‍ണരൂപം വായിക്കാം:
എന്റെ പ്രിയപ്പെട്ട അമ്മേ; ഞാന്‍ തൊടുപുഴയില്‍ മര്‍ദനത്തിനിരയായ ഏഴ് വയസുകാരന്‍ മകന്‍.
അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ ഞാന്‍ എനിക്ക് മുന്നേപോയ അച്ഛന്റെ മരണമില്ലാത്ത സ്വര്‍ഗീയ ലോകത്തേക്ക് പോവുകയാണ്. ഇന്ന് രാവിലെ 11.30 ന് കോലഞ്ചേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നായിരുന്നു എന്റെ യാത്ര. കുറച്ചുദിവസമായി തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു അമ്മേ ഞാന്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് എന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പിന്നെ അമ്മേ ഈ തലയോട്ടി പൊട്ടി തലച്ചോറ് പുറത്തു വരുമ്പോള്‍ വല്ലാത്ത വേദനയാ അമ്മെ.. സഹിക്കാന്‍ പറ്റാത്ത വേദനയും മരവിപ്പുമാണ് അമ്മേ...??
അമ്മേ എന്റെ അനിയനെ അങ്ങനെ കൊല്ലരുത് എന്ന് 'അമ്മ അമ്മയുടെ സ്‌നേഹിതരോട് പറയണം. അത്ര അസഹ്യമായ വേദനയാണ് അമ്മെ. അതവന് സഹിക്കാന്‍ സാധിക്കില്ല. പിന്നെ ഉറക്കത്തില്‍ ചിവിട്ടിയും കൊല്ലരുത്. അവന്‍ ഉണരുന്നത് വരെ കാത്തിരിക്കണം. കാരണം ഉറക്കത്തില്‍ ചവിട്ടുമ്പോള്‍ ഞാന്‍ പേടിച്ചു വിറച്ചതു പോലെ അവനും പേടിച്ചു പോകും. 'അമ്മ സ്‌നേഹിതരോടൊപ്പം പാതിരാത്രിയില്‍ കറങ്ങുമ്പോള്‍ അവനെ തനിച്ചാക്കി പോകരുത്. അവനിപ്പോള്‍ രാത്രിയില്‍ പേടിച്ചു കെട്ടിപിടിച്ചു കരയാന്‍ ഞാനില്ല അവനരികില്‍. അവന്‍ ഒറ്റയ്ക്കാണ്. അമ്മയ്ക്ക് അമ്മയുടെ ചൂട് പറ്റുന്നവര്‍ കുറേ കൂടെയുണ്ട്. എനിക്കാണെങ്കില്‍ ഇപ്പോള്‍ അച്ഛനും, ആസിഫയും, രോഹിത് അങ്കിളും അങ്ങനെ ഒത്തിരിപേരുണ്ട് കൂട്ട്. പക്ഷെ അവനോ ആരാണ് ഉള്ളത്...??
അമ്മേ; അമ്മയൊഴിച്ചു നമ്മുടെ നാട്ടിലെ എല്ലാവരും സങ്കടത്തിലും വലിയ വേദന നിറഞ്ഞ പ്രതിഷേധത്തിലുമാണെന്ന് ഇവിടെ മാലാഖമാര്‍ പറയുന്നത് കേട്ടു. ചിലപ്പോഴൊക്കെ അവര്‍ സ്വര്‍ഗ്ഗത്തിന്റെ ജാലകവാതിലിലൂടെ ഇതെല്ലാം കാണിച്ചുതന്നു. പക്ഷേ സത്യം പറയട്ടെ, ഞാനിവിടെ സന്തോഷത്തിലാണ് അമ്മേ.
ഞാന്‍ മാത്രമല്ല ഞങ്ങള്‍ എല്ലാവരും....????.
കടപ്പാട് : എഴുതിയാള്‍ക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Trending, Social-Media, Killed child's Letter viral on Social Media!
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment