ക്യാമറാമാനായി ഭുവനേശ്വര്‍ കുമാര്‍; ഐ പി എല്ലിനോട് വിട പറഞ്ഞ് വാര്‍ണര്‍ മടങ്ങി

ഹൈദരാബാദ്: (www.kasargodvartha.com 30.04.2019) ഐ പി എല്ലിലെ 12-ാം എഡിഷനോട് വിടപറഞ്ഞ് വാര്‍ണര്‍ നാട്ടിലേക്ക് മടങ്ങി. അവസാനമത്സരത്തില്‍ വാര്‍ണറിന് പറയാനുള്ളത് ഒപ്പിയെടുക്കാനായി ക്യാമാറാമാനായി എത്തിയത് ഭുവനേശ്വര്‍ കുമാര്‍. ഇത് ഏവരെയും ആവേശത്തിലാഴ്ത്തി. ഐ പി എല്ലിലെ മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാനായ ഡേവിഡ് വാര്‍ണര്‍ അവസാന മത്സരത്തില്‍ കിംഗ്സ് ഇലവനെതിരെ 56 പന്തില്‍ 81 റണ്‍സെടുത്താണ് മടക്കം.

സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് വാര്‍ണര്‍. 12 ഇന്നിംഗ്സുകളില്‍ നിന്ന് 692 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. ഒരു സെഞ്ചുറിയും എട്ട് അര്‍ദ്ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. റണ്‍വേട്ടയില്‍ ബഹുദൂരം മുന്നിലാണ് വാര്‍ണറിപ്പോള്‍. ഓസീസിന്റെ ലോകകപ്പ് ക്യാമ്പിനൊപ്പം ചേരാനായാണ് വാര്‍ണര്‍ നാട്ടിലേക്ക് മടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sports, Top-Headlines, Trending, cricket,Cameraman Bhuvi captures Warner's SRH journey
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?