കൊലക്കുറ്റത്തിന് അറസ്റ്റിലായ അപൂര്‍വയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ഭര്‍തൃമാതാവ് ഉജ്വല; മരുമകള്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു, സ്വത്തിലായിരുന്നു കണ്ണ്, മക്കളില്‍ നിന്നും അത് തട്ടിയെടുക്കാന്‍ നോക്കിയിരുന്നു
ന്യൂഡല്‍ഹി: (www.kvartha.com 25.04.2019) കൊലക്കുറ്റത്തിന് അറസ്റ്റിലായ അപൂര്‍വ ശുക്ല തിവാരിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ഭര്‍തൃ മാതാവ് ഉജ്വല. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എന്‍.ഡി. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ ഭാര്യ അപൂര്‍വ ശുക്ല തിവാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ഇവരുടെ ആരോപണം.
2017ലാണ് രോഹിത്തും അപൂര്‍വയും തമ്മില്‍ കാണുന്നത്. ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ കണ്ട് ഇഷ്ടപ്പെട്ടാണ് ഇരുവരും അടുത്തത്. പിന്നീട് ഒരു വര്‍ഷത്തോളം അടുത്തിടപഴകിയശേഷം ഇടക്കാലത്ത് ഇവര്‍ അകന്നിരുന്നു. വീണ്ടും അടുപ്പത്തിലായ ഇവര്‍ 2018 ഏപ്രിലിലാണ് വിവാഹിതരായത്.
എന്നാല്‍ വിവാഹശേഷവും ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നുവെന്നും വിവാഹമോചനത്തിനു തയാറെടുത്തിരുന്നുവെന്നും രോഹിത്തിന്റെ മാതാവ് ഉജ്വല പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു വീട്ടില്‍ തന്നെ പിരിഞ്ഞായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ഇടയ്ക്കിടയ്ക്ക് തര്‍ക്കവും പതിവായിരുന്നു.
വിവാഹത്തിനു മുന്‍പ് അപൂര്‍വയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു. അവരുടെ കുടുംബത്തിന് പണത്തോട് ആര്‍ത്തിയായിരുന്നുവെന്നും എപ്പോഴും തങ്ങളുടെ സ്വത്തിലായിരുന്നു കണ്ണെന്നും ഉജ്വല ആരോപിച്ചു. ഡിഫന്‍സ് കോളനിയിലെ സ്ഥലം ശേഖറില്‍നിന്നും സിദ്ധാര്‍ഥില്‍നിന്നും തട്ടിയെടുക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. സുപ്രീംകോടതിക്കു സമീപമുള്ള വീട്ടിലാണ് അപൂര്‍വ പ്രാക്ടീസിന് പോയിരുന്നതെന്നും ഉജ്വല പറയുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ 16നു വൈകിട്ടു നാലു മണിയോടെയാണു ഡിഫന്‍സ് കോളനിയിലെ വീട്ടില്‍ രോഹിതിനെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. മൂക്കില്‍ നിന്നു രക്തം ഒഴുകിയ നിലയില്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അന്നു പുലര്‍ച്ചെ ഒരു മണിയോടെയാണു കൊലപാതകം നടന്നതെന്നാണു പോലീസ് പറയുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണമെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്നു തെളിഞ്ഞു. തുടര്‍ന്നാണു ഭാര്യയെയും വീട്ടു ജോലിക്കാരെയും ചോദ്യം ചെയ്തത്.
തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ഉത്തരാഖണ്ഡിലേക്ക് പോയ രോഹിതും അമ്മ ഉജ്വലയും ബന്ധുവും 15 നു വൈകിട്ടാണു തിരിച്ചെത്തിയത്. അന്നു രാത്രിയാണു ഭാര്യയുമായി ബന്ധുവിനെച്ചൊല്ലി രൂക്ഷമായ വഴക്കുണ്ടായത്. വഴക്കിനിടെ അപൂര്‍വ ഭര്‍ത്താവിനെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന രോഹിതിനു ചെറുക്കാന്‍ സാധിച്ചില്ല. ഒന്നര മണിക്കൂറിനുള്ളില്‍ തെളിവടക്കം അപൂര്‍വ നശിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു.
ആറു വര്‍ഷം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് എന്‍.ഡി. തിവാരിയുടെ മകനാണു താനെന്നു രോഹിത് തിവാരി ഡിഎന്‍എ പരിശോധനയിലൂടെ സ്ഥാപിച്ചെടുത്തത്. തുടര്‍ന്ന് 2015 ല്‍ ഉജ്വലയെ വിവാഹം കഴിച്ച എന്‍.ഡി. തിവാരി കഴിഞ്ഞ വര്‍ഷമാണു മരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: ND Tiwari's Son Was Drunk, Couldn't Fight Wife Who Killed Him: Cops, New Delhi, News, Trending, Murder, Crime, Criminal Case, Police, Arrested, Allegation, National.

Powered by Info News For You

Comments
Post a Comment