കോടതിയില്‍ അഭിഭാഷകര്‍ക്ക് ഇനി മുതല്‍ ഗൗണില്ലാതെ ഹാജരാകാം

കൊച്ചി: (www.kvartha.com 04.04.2019) കോടതിയില്‍ അഭിഭാഷകര്‍ക്ക് ഇനി മുതല്‍ ഗൗണില്ലാതെ ഹാജരാകാം. സംസ്ഥാനത്ത് അനുദിനം ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്. വിചാരണ കോടതിയില്‍ ചൂടുകാലത്ത് അഭിഭാഷകര്‍ക്ക് കറുത്ത ഗൗണ്‍ ധരിക്കാതെ ഹാജരാകാം, എന്നാല്‍ ഹൈക്കോടതിയില്‍ ഗൗണ്‍ ധരിക്കണം. ജസ്റ്റിസ് ഷാജി പി ചാലിയുടേതാണ് ഉത്തരവ്.

എന്നാല്‍ അഭിഭാഷക യൂണിഫോമിന്റെ മറ്റു വസ്തുവകകള്‍ ധരിക്കണമെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകനായ ജെ എം ദീപക് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. ചൂടുകാലത്ത് കറുത്ത ഗൗണ്‍ ധരിച്ച് കോടതിമുറിയില്‍ നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കാണിച്ചാണ് ധീപക് ഹര്‍ജി നല്‍കിയത്.

High court granted the option of not wearing an advocate's gown, Kochi, News, Lawyers, High Court of Kerala, Justice, Lifestyle & Fashion, Kerala, Trending.

എന്നാല്‍ ഗൗണ്‍ ധരിക്കാതെ കോടതിയിലെത്തിയ ജെ എം ദീപകിന്റെ വാദം കേള്‍ക്കാന്‍ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കടുത്ത ചൂടില്‍ കറുത്ത കോട്ടും അതിന് മുകളില്‍ ഗൗണും ധരിച്ചെത്തുന്നത് വലിയ ബുദ്ധിമുട്ടാണ് അഭിഭാഷകര്‍ക്ക് ഉണ്ടാക്കുന്നത്. അതേസമയം ഹൈക്കോടതി പൂര്‍ണമായും ശീതീകരിച്ചിട്ടുണ്ടെങ്കിലും കീഴ് കോടതികളിലൊന്നും ശീതീകരണമില്ല. കൂടാതെ ആവശ്യത്തിന് ഫാനുകളും ഇല്ല.


Keywords: High court granted the option of not wearing an advocate's gown, Kochi, News, Lawyers, High Court of Kerala, Justice, Lifestyle & Fashion, Kerala, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?