മൊബൈല്‍ കടയിലെ കവര്‍ച്ച; അറസ്റ്റിലായ യുവാവിനെ ജയിലിലടച്ചു

ബദിയടുക്ക: (www.kasargodvartha.com 07.04.2019) മൊബൈല്‍ കടയില്‍ കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ യുവാവിനെ ജയിലിലടച്ചു. മൂക്കംപാറയിലെ അബ്ബാസ് സുഹൈലി (20) നെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ബദിയടുക്ക ടൗണിലെ സാദാത്ത് കമ്യൂണിക്കേഷന്‍സ് എന്ന മൊബൈല്‍ കടയിലാണ് സുഹൈല്‍ കവര്‍ച്ച നടത്തിയത്. മൊബൈല്‍ കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന് 11 ഫോണുകള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു.

കവര്‍ച്ച ചെയ്ത ഫോണുകളിലൊന്ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് പരിസരത്തെ ഒരു മൊബൈല്‍ കടയില്‍ വില്‍പന നടത്തിയിരുന്നു. ഇവിടെ നിന്നും ഈ ഫോണ്‍ വാങ്ങിയ സ്ത്രീ സിം കാര്‍ഡ് ഈ ഫോണിലിട്ടപ്പോള്‍ ഐ എം ഇ നമ്പര്‍ ബ്ലോക്ക് ചെയ്ത നിലയില്‍ കണ്ടെത്തി. ഇതോടെ ഫോണ്‍ കടയില്‍ തിരികെ നല്‍കി. ഫോണ്‍ മോഷ്ടിച്ചതാണെന്ന് അറിഞ്ഞതോടെ ഫോണ്‍ വില്‍ക്കുമ്പോള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ സുഹൈല്‍ പിടിയിലാവുകയായിരുന്നു.

ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന സുഹൈല്‍ അതിന്റെ അനുബന്ധ സാധനങ്ങള്‍ സൂക്ഷിക്കുന്നത് ബദിയടുക്ക ടൗണിലെ ഒരു മുറിയിലാണ്. ഇവിടെ നിന്ന് അഞ്ച് ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ കടയുടെ ഷട്ടര്‍ പൂട്ട് പൊളിക്കാനുപയോഗിച്ച ആക്സോ ബ്ലേഡും തകര്‍ത്ത പൂട്ടും മുറിയുടെ പിറകുവശത്തുനിന്ന് കണ്ടെത്തി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Robbery, Crime, court, Jail, Robbery case; accused remanded
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?