കനയ്യ വിഷക്കുപ്പി; വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടാണെങ്കിലും തോല്‍പ്പിക്കണം; വിവാദപരാമര്‍ശം നടത്തിയ ശിവസേന നേതാവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

മുംബൈ: (www.kvartha.com 03.04.2019) മുന്‍ ജെ എന്‍ യു വിദ്യാര്‍ത്ഥിയും ബിഹാറിലെ ബെഗുസറായ് മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥിയുമായ കനയ്യകുമാറിനെതിരെ വിവാദപരാമര്‍ശം നടത്തിയ ശിവസേന എംപി സഞ്ജയ് റാവത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ (ഇവിഎം) കൃത്രിമം കാണിച്ചിട്ടാണെങ്കിലും കനയ്യയെ ബിജെപി തോല്‍പിക്കണമെന്നായിരുന്നു ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ ലേഖനത്തില്‍ റാവുത്തിന്റെ പരാമര്‍ശം. വിഷക്കുപ്പി എന്നാണ് ലേഖനത്തില്‍ കനയ്യയെ വിശേഷിപ്പിച്ചത്.

റാവത്തിന്റെ പരാമര്‍ശം ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെ വീണ്ടും സംശയത്തിന്റെ നിഴലിലാക്കിയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Mumbai, News, CPI, Politics, Election, Shiva Sena, Election Commission, EC issues notice to Sanjay Raut for "EVM tampering" reference in 'Saamana'


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?