സതീഷ്ചന്ദ്രന്‍ പേരോലില്‍ വോട്ട് ചെയ്തു; രവീശതന്ത്രി കുണ്ടാറില്‍; ഉണ്ണിത്താന്‍ വോട്ട് ചെയ്യാന്‍ ഇരവിപുരത്തേക്ക് പോയില്ല
കാസര്‍കോട്: (www.kasargodvartha.com 23.04.2019) കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സതീഷ്ചന്ദ്രന്‍ നീലേശ്വരം പേരോലില്‍ കുടുംബസമേതം എത്തി രാവിലെ തന്നെ വോട്ട് ചെയ്തു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി മുള്ളേരിയ കുണ്ടാറില്‍ ബൂത്ത് നമ്പര്‍ 175ല്‍ രാവിലെ ഏഴുമണിക്ക് തന്നെ കുടുംബസമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തി മടങ്ങിയത്. പുതിയ വോട്ടര്‍മാര്‍ ഇത്തവണ നരേന്ദ്രമോദിക്കനുകൂലമായി വോട്ടുചെയ്യുമെന്നും പോളിംഗ് ശതമാനത്തിലെ ഉണര്‍വ്വ് മണ്ഡലത്തില്‍ എന്‍ ഡി എയ്ക്ക് അനുകൂലമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ വോട്ട് ചെയ്യാന്‍ കൊല്ലം ഇരവിപുരത്തേക്ക് പോയില്ല. അദ്ദേഹം കല്ല്യശ്ശേരി മണ്ഡലത്തിലെ പോളിംഗ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു.
ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ശ്രീകാന്ത് ബേക്കല്‍ ജിഎഫ്എച്ച്എസ് സ്‌കൂളില്‍ 103 ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യയും അമ്മയും മറ്റു കുടുംബാങ്ങളും അദ്ദേഹത്തോടൊപ്പം വോട്ട് ചെയ്യാനെത്തയിരുന്നു.
സിനിമ താരം മഹിമ നമ്പ്യാര്‍ കാസര്‍കോട് മണ്ഡലം ബൂത്ത് 101 ടിഐഎച്ച്എസ് നായന്മാര്‍മൂലയില്‍ വോട്ട് രേഖപ്പെടുത്തി. റവന്യൂ മന്ത്രി ഇ.ചന്ദ്രശേരന്‍ കോളിയടുക്കം ഗവ: യു പി. സ്‌കൂളിലെത്തി വോട്ട് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Election, Trending, UDF, LDF, BJP, Film, Minister, E.Chandrashekharan, Kasargod; Candidates Did their Votes.
Keywords: Kasaragod, Kerala, News, Election, Trending, UDF, LDF, BJP, Film, Minister, E.Chandrashekharan, Kasargod; Candidates Did their Votes.
Powered by Info News For You

Comments
Post a Comment