ശ്രീലങ്കന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് ലീഗ് പ്രകടനം നടത്തി
കാസര്‍കോട് (www.evisionnews.co): 'ഭീകരതക്ക് മതമില്ല ഹിംസക്കെതിരെ ഒരുമിക്കാം' എന്ന മുദ്രാവാക്യവുമായി ശ്രീലങ്കന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. ഏപ്രില്‍ 22ന് നടന്ന ഭീകരാക്രമണത്തില്‍ കാസര്‍കോട് സ്വദേശിയടക്കം നിരവധി പേര്‍ മരണപ്പെട്ടിരുന്നു. പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ഭാരവാഹികളായ യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍, ഹാരിസ് തൊട്ടി, റൗഫ് ബായിക്കര, റഹ്മാന്‍ ഗോള്‍ഡന്‍, കെ.കെ ബദ്‌റുദ്ധീന്‍, ആബിദ് ആറങ്ങാടി, മുജീബ് കമ്പാര്‍, ഹാരിസ് ബെദിര, സലീം ബാരിക്കാട് നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment