എറണാകുളത്ത് എന്ത് കൊണ്ട് ഹൈബി

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

(www.kvartha.com 15.04.2019) എറണാകുളത്ത് ഹൈബിക്ക് ഈസി വാക്ക് ഓവര്‍ ആയിരിക്കുമെന്ന് പറയേണ്ടി വരുമോ? ഞായറാഴ്ച കാസര്‍കോട്ടുകാരനായ ഞാന്‍ എറണാകുളത്ത് സ്വകാര്യ ആവശ്യത്തിനായി ചെന്നിരുന്നു. യാത്രയ്ക്കിടയില്‍ ഓട്ടോ ഡ്രൈവര്‍മാരോടും, കടയുടമകളോടും, ഹോട്ടല്‍ ജീവനക്കാരോടും തെരഞ്ഞെടുപ്പ് വിഷയം സംസാരിച്ചിരുന്നു. എല്ലാവര്‍ക്കും ഹൈബിയെ കുറിച്ച് ആയിരം നാവ്. എറണാകുളം നഗരഹൃദയത്തിലുള്ള നൂറിലധികം വരുന്ന കോളനിക്കാര്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം പട്ടയം ലഭിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് ഓട്ടോ ഡ്രൈവര്‍ ഹൈബിയെ വിലയിരുത്തിയത്.

അതിവേഗം വളരുന്ന എറണാകുളത്തിന്റെ നഗരവാസികളുടെ ഏത് ആവശ്യങ്ങള്‍ക്കും ഓടിയെത്തുന്ന അവരുടെ എം എല്‍ എ, എം പിയാകുമെന്ന് ഉറപ്പ്. എല്‍ ഡി എഫിലെ പി രാജീവ് മികച്ച സ്ഥാനാര്‍ത്ഥിയാണെങ്കിലും ഹൈബിയെ എറണാകുളത്തുകാര്‍ വമ്പന്‍ ഭൂരിപക്ഷം നല്‍കി ഡല്‍ഹിക്ക് അയക്കുമെന്നാണ് അവര്‍ പറയുന്നത്. എന്റെ ചെറിയ എക്‌സിറ്റ് പോളില്‍ ഹൈബി ചുരുങ്ങിയത് 75,000 മുകളില്‍ ഭൂരിപക്ഷം നേടുമെന്നാണ് വിലയിരുത്തുന്നത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇരുമുന്നണികള്‍ക്കും കടുത്ത വെല്ലുവിളിയാകുന്നുണ്ട്. ക്രിസ്ത്യന്‍ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് എറണാകുളം ലോക്‌സഭാ സീറ്റ്. കാലാകാലങ്ങളായി യു ഡി എഫിനൊപ്പം നില്‍ക്കുന്ന മണ്ഡലം. നേരത്തെ അഭിഭാഷകനും മാധ്യമ പ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോളിനെ ഇറക്കി എല്‍ ഡി എഫ് മണ്ഡലം പിടിച്ചടക്കിയിരുന്നെങ്കിലും ഇപ്പോള്‍ വയനാട് പോലെ യു ഡി എഫിന്റെ സുരക്ഷിതമണ്ഡലം എന്ന് തന്നെ എറണാകുളത്തിനെ പറയാം. യു ഡി എഫും, എന്‍ ഡി എയും ക്രിസ്ത്യന്‍ വിഭാഗക്കാരെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെങ്കിലും അതൊന്നും ഹൈബിയുടെ വിജയത്തെ ബാധിക്കില്ലെന്ന് നിസംശയം പറയാം.

സമുദായ വോട്ടുകള്‍ക്കുപരി നിഷ്പക്ഷമതികളുടെ വോട്ടുകളും ഹൈബിയുടെ പെട്ടിയില്‍ വീഴും. യുവജനങ്ങള്‍ക്കിടയിലും ഹൈബിക്ക് വലിയ മതിപ്പുണ്ട്. ഏറെക്കാലം എറണാകുളത്തിനെ പ്രതിനിധീകരിച്ച എറണാകുളം നഗരത്തിന്റെ വികസന ശില്‍പിയെന്ന് വിളിക്കാവുന്ന ജോര്‍ജ്ജ് ഈഡന്റെ മകനാന്നെന്ന പരിഗണനയും ഹൈബിയുടെ വിജയത്തിന് ഘടകമാകും. പ്രചരണ കാര്യത്തില്‍ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമെന്ന് പറയാമെങ്കിലും ഹൈബി പ്രചരണത്തില്‍ ഒരുപടി കൂടി മുന്നിലെന്ന് അവിടെ പോയപ്പോള്‍ ബോധ്യപ്പെട്ടു. എറണാകുളത്തെ സിറ്റിംഗ് എം.പി കെ വി തോമസ് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒന്ന് പൊട്ടിത്തെറിച്ചിരുന്നുവെങ്കിലും അതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങി. തോമസ് തന്നെ ഹൈബിയുടെ വിജയത്തിനായി രംഗത്തിറങ്ങിയതോടെ കോണ്‍ഗ്രസുകാര്‍ ഹൈബിയുടെ കാര്യത്തില്‍ പാലം വലിക്കില്ലെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു. സോളാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിന്റെ പേരില്‍ സരിത നല്‍കിയ നാമനിര്‍ദേശ പത്രിക തള്ളിയതിനാല്‍ സരിതയെ ഇറക്കി ഹൈബിയെ വെള്ളം കുടിപ്പിക്കാമെന്ന എല്‍ ഡി എഫിന്റെ മോഹവും പൊലിഞ്ഞിരുന്നു.

2009 ല്‍ സി പി എം സ്ഥാനാര്‍ത്ഥി സിന്ധു ജോയിക്കെതിരെ 11,790 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ വി തോമസ് വിജയിച്ചത്. എന്നാല്‍ 2014 ലെ ചിത്രം അത്ഭുതപ്പെടുത്തുന്നതായിരുന്നു 87,047 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ ഡി എഫിന്റെ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെതിരെ കെ വി തോമസ് ഉജ്വല വിജയം നേടിയത്. പുറത്ത് വന്ന എല്ലാ തെരെഞ്ഞടുപ്പ് സര്‍വ്വേകളും ഹൈബിയുടെ വിജയം പ്രവചിച്ചു കഴിഞ്ഞിട്ടുണ്ടെന്നത് മറ്റൊരു സത്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Election, Ernakulam, Kunhikannan Muttath, Why Hibi in Ernakulam?
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?