ഇന്ത്യന്‍ ലോകകപ്പ് ടീം പ്രഖ്യാപനം; കാതോര്‍ത്ത് രാജ്യം

മുംബൈ: (www.kvartha.com 15.04.2019) ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിങ്കളാഴ്ച്ച പ്രഖ്യാപിക്കും. വൈകീട്ട് മൂന്നരയോടെ മുംബൈയില്‍ വെച്ചായിരിക്കും ഇന്ത്യയുടെ ലോകകപ്പ് സംഘത്തെ പ്രഖ്യാപിക്കുക. ന്യുസീലന്‍ഡിനും ഓസ്‌ട്രേലിയക്കും എതിരെ നടന്ന പരമ്പരകളില്‍ കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെയാകും ലോകകപ്പ് ടീമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, എം എസ് ധോണി, ശിഖര്‍ ധവാന്‍, കേദാര്‍ ജാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ടീമിലുണ്ടാകുമെന്നു ഏകദേശം ഉറപ്പായി.

അംബാട്ടി റായ്ഡു, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, റിഷഭ് പന്ത് എന്നിവരാണ് പരിഗണന പട്ടികയിലുള്ളത് ഉള്ളത്. ഇവരില്‍ ആര് കയറും ആര് പുറത്താകും എന്ന് ഏതാനും മണിക്കൂറുകള്‍ക്കകം അറിയാം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai, News, Sports, Cricket, World Cup, Indian Team, Indian World Cup Team to Announce Monday.
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?