സിപിഎം പോഷക സംഘടനയായ സിഐടിയു തൊഴിലാളിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് കേക്ക് മുറിച്ചു, ജമാഅത്ത് കമ്മിറ്റിയുടെ സമൂഹവിവാഹത്തില്‍ ഉച്ച ഭക്ഷണം; പ്രചരണം കൊഴുപ്പിക്കാന്‍ ബൈക്ക് റാലിയും; വി കെ ശ്രീകണ്ഠന്റെ വിഷുദിന പര്യടനം ഇങ്ങനെ
പാലക്കാട്: (www.kvartha.com 16.04.2019) വിഷുദിനത്തില്‍ മണ്ഡലത്തില്‍ സജീവമായി പാലക്കാട്ടെ ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷും വിഷുദിനത്തില്‍ വോട്ടഭ്യര്‍ത്ഥനയുമായി വോട്ടര്‍മാരെ കണ്ടു. വ്യത്യസ്ത പ്രചരണ മാര്‍ഗങ്ങളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ദിവസം പ്രചരണം കൊഴുപ്പിക്കാന്‍ ബൈക്ക് റാലിയുമുണ്ടായിരുന്നു.
അതിനിടെ മണ്ഡലത്തില്‍ പ്രചരണത്തില്‍ ഏറെ മുന്നിലാണ് വി കെ ശ്രീകണ്ഠന്‍. വിഷുദിനത്തില്‍ സിപിഎം പോഷക സംഘടനയായ സിഐടിയുവിന്റെ തൊഴിലാളി തന്റെ ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാന്‍ ക്ഷണിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠനെയാണ്. തിരുനെല്ലായിയിലെ പര്യടനത്തിനിടയില്‍ വഴിയരികില്‍ വോട്ടഭ്യര്‍ത്ഥനയുമായി ഇറങ്ങിയ സ്ഥാനാര്‍ത്ഥിയെ സിഐടിയു തൊഴിലാളി തന്റെ ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാനായി ക്ഷണിക്കുകയായിരുന്നു. സന്തോഷത്തോടെ ക്ഷണം സ്വീകരിച്ച സ്ഥാനാര്‍ത്ഥി കേക്ക് മുറിച്ച് ജന്മദിനാഘോഷത്തില്‍ പങ്കെടുത്താണ് മടങ്ങിയത്. മണ്ഡലത്തില്‍ രാഷ്ട്രീയത്തിനതീതമായി ശ്രീകണ്ഠനുള്ള ജനകീയത വ്യക്തമാക്കുന്നതായിരുന്നു സംഭവം. ഷാഫി പറമ്പില്‍ എംഎല്‍എയും സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
ചിന്മയ ഗുരുവായൂരപ്പന്‍ ക്ഷേത്ര ദര്‍ശനത്തോടെയാണ് വി കെ ശ്രീകണ്ഠന്റെ വിഷു ആഘോഷം തുടങ്ങിയത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം അവിടെയുണ്ടായിരുന്ന നൂറിലേറെ വിശ്വാസികളെ കണ്ട് വിഷു ആശംസകള്‍ നേര്‍ന്ന് വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് വടക്കന്തറ, മൂത്താന്തറ ക്ഷേത്രങ്ങളിലും സ്ഥാനാര്‍ത്ഥി ദര്‍ശനം നടത്തി. ക്ഷേത്ര ദര്‍ശനത്തോടെയാണ് പാലക്കാട് നിയോജക മണ്ഡലം പര്യടനത്തിന് തുടക്കം കുറിച്ചത്. കാടാംകോട്, തിരുനെല്ലായി ഗ്രാമം, മണലാഞ്ചേരി എന്നിവടങ്ങളില്‍ പര്യടനം നടത്തുകയും തിരുനെല്ലായി അഗ്രഹാരത്തിലെ നിരവധി വീടുകളില്‍ ചെന്ന് വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്തു.
പുതുപ്പള്ളി തെരുവില്‍ ഷാഫി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമൂഹ വിവാഹത്തില്‍ പങ്കെടുത്ത ശ്രീകണ്ഠന്‍ ഉച്ചഭക്ഷണം അവിടെയാക്കി. സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ആയിരങ്ങളെ അഭിസംബോധന ചെയ്യുകയും വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 3.30ന് നരികുത്തിയില്‍ നിന്ന് ബൈക്ക് റാലിയോടെയാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് പറക്കുന്നം, നീലിക്കാട്, പുത്തന്‍പുര, പൂക്കാരത്തോട്ടം, പേഴുങ്കര എന്നിവടങ്ങളില്‍ പര്യടനം നടത്തി. തുടര്‍ന്ന് മേഴ്‌സി കോളജ്, കാണിക്കാമാതാ സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരായ കന്യാസ്ത്രീകളെ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തി. വയോധികരായ അന്തേവാസികളുള്ള മേഴ്‌സി ഹോമിലും സന്ദര്‍ശനം നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Election, News, Cake, Rally, Palakkad, Kerala, VK Srikantan and MB Rajesh very active in Palakad

Powered by Info News For You

Comments
Post a Comment