വിവാഹ ക്ഷണക്കത്ത് തയ്യാറാക്കാന്‍ സഹായിക്കാനെത്തിയ ബന്ധുവായ എട്ടുവയസുകാരിയെ പീഡിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: (www.kvartha.com 19.04.2019) വിവാഹ ക്ഷണക്കത്ത് തയ്യാറാക്കാന്‍ സഹായിക്കാനെത്തിയ ബന്ധുവായ എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നവവരന്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് വേങ്കോട് മേല്‍പ്പാലോട് ചന്ദ്രോദയം വീട്ടില്‍ ആര്‍.പ്രവീണി (28) നെ ആണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്താണ് പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് ബന്ധുവായ പ്രതിയുടെ വീട്ടിലാക്കിയിരുന്ന എട്ടു വയസ്സുകാരിയാണ് പീഡനത്തിനിരയായതെന്ന് പോലീസ് പറഞ്ഞു.

Man arrested for molesting minor girl,Thiruvananthapuram, News, Local-News, Molestation, Crime, Criminal Case, Police, Arrested, Remanded, Kerala.

പ്രവീണിന്റെ വിവാഹത്തിനുള്ള ക്ഷണക്കത്തുകള്‍ തയാറാക്കാന്‍ പെണ്‍കുട്ടി സഹായിച്ചിരുന്നു. അതിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. അറസ്റ്റിലായ പ്രവീണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man arrested for molesting minor girl,Thiruvananthapuram, News, Local-News, Molestation, Crime, Criminal Case, Police, Arrested, Remanded, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?