'മുസ്ലീം ലീഗ് വൈറസ്' ; രാഹുല്‍ വിജയിച്ചാല്‍ അത് രാജ്യം മുഴുവനും വ്യാപിക്കും; വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്
ലഖ്‌നൗ: (www.kvartha.com 05.04.2019) മുസ്ലീം ലീഗിനെതിരെയുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന ഇപ്പോള്‍ വിവാദമായിരിക്കയാണ്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്.
മുസ്ലീം ലീഗ് ഒരു വൈറസാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നുമായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം. ട്വിറ്ററിലൂടെയാണ് ആദിത്യനാഥ് ഈ വിവാദ പരാമര്‍ശം നടത്തിയത്. ഇതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തിനു വര്‍ഗീയ മുഖം നല്‍കാനുള്ള ബിജെപിയുടെ ശ്രമമാണ് തുടരുന്നത്.
മുസ്ലീം ലീഗ് ഒരു വൈറസാണ്. വൈറസ് ബാധിച്ചവര്‍ അതിനെ അതിജീവിക്കാറില്ല. പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ആ വൈറസ് ഇപ്പോള്‍ത്തന്നെ ബാധിച്ചിരിക്കുന്നു. കോണ്‍ഗ്രസ് വിജയിച്ചാല്‍ അവരെ ബാധിച്ച വൈറസ് ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.
1857ല്‍ നടന്ന സ്വാതന്ത്ര്യ സമരത്തില്‍ രാജ്യം മുഴുവന്‍ മംഗള്‍ പാണ്ഡേയ്‌ക്കൊപ്പം നിന്ന് പോരാടി. എന്നാല്‍ അതിനു ശേഷം മുസ്ലീം ലീഗ് എന്ന വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കുകയും രാജ്യത്തിന്റെ വിഭജനത്തിനുവരെ കാരണമാകുകയും ചെയ്തു. ഇതേതരത്തിലുള്ള ഭീഷണിയാണ് മുസ്ലീം ലീഗ് ഇപ്പോള്‍ രാജ്യമെമ്പാടും ഉയര്‍ത്തുന്നത്. ലീഗിന്റെ ഹരിതപതാക വീണ്ടും ഉയര്‍ന്നു പറക്കുകയാണ്. മുസ്ലീം ലീഗ് എന്ന വൈറസ് കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്നു, ശ്രദ്ധയോടെയിരിക്കുക എന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ന്യൂനപക്ഷ പ്രീണനമെന്ന് പ്രധാനമന്ത്രിയും ബിജെപിയും നേരത്തെയും ആരോപിച്ചിരുന്നു. ബിജെപി കേരള ഘടകവും രാഹുലിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.
മുസ്ലീംലീഗുമായി ചേര്‍ന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജനവിധി തേടുന്നതെന്നും എന്നിട്ടും കോണ്‍ഗ്രസ് മതേതരത്വം പറയുകയാണെന്നും ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യം വിഭജിക്കപ്പെടാന്‍ കാരണം മുസ്ലീം ലീഗ് ആയിരുന്നുവെന്നും രാജ്യത്തെ അവര്‍ എവിടേയ്ക്കാണ് കൊണ്ടുപോകുന്നതെന്നും ആദിത്യനാഥ് തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു. മുസ്ലീം ലീഗിന്റെ പതാക പാകിസ്ഥാന്റെ പതാകയാണെന്ന തരത്തിലുള്ള പ്രചാരണവും നേരത്തെ നടന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cong infected with Muslim League ‘virus’: Yogi Adityanath, News, Politics, Video, Controversy, Criticism, Congress, Rahul Gandhi, BJP, Muslim-League, National.

Powered by Info News For You

Comments
Post a Comment