കെ എസ് ആര്‍ ടി സി ബസില്‍ യുവതിക്ക് നേരെ കണ്ടക്ടറുടെ പീഡനശ്രമം
കൊച്ചി: (www.kvartha.com 01.04.2019) കെ എസ് ആര്‍ ടി സി ബസില്‍ യുവതിക്ക് നേരെ കണ്ടക്ടറുടെ പീഡനശ്രമം. ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ബസില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman abuse in KSRTC Bus, Kochi, News, Local-News, Molestation attempt, Crime, Criminal Case, KSRTC, bus, Complaint, Kerala.
കണ്ടക്ടറുടെ സീറ്റിനരികില്‍ ഇരുന്ന യുവതിയെ കണ്ടക്ടര്‍ കം ഡ്രൈവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
അതേസമയം സംഭവം സ്ഥാപനത്തിലെ ഒരു യൂണിയന്‍ ഇടപെട്ട് ഒതുക്കി തീര്‍ത്തുവെന്ന വിവരം ആണ് ഇപ്പോള്‍ പുറത്തുവന്നത്.
അതേസമയം സംഭവം സ്ഥാപനത്തിലെ ഒരു യൂണിയന്‍ ഇടപെട്ട് ഒതുക്കി തീര്‍ത്തുവെന്ന വിവരം ആണ് ഇപ്പോള്‍ പുറത്തുവന്നത്.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പീഡനം സംബന്ധിച്ച പരാതി നല്‍കാന്‍ എത്തിയ യുവതിയെയും വീട്ടുകാരെയും ഒരു ഭരണകക്ഷി യൂണിയനിലെ നേതാക്കള്‍ ഇടപ്പെട്ട് പിന്തിരിപ്പിക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ബസ് ചാലക്കുടി ഭാഗത്ത് എത്തിയപ്പോഴാണ് ജീവനക്കാരന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
ഉടന്‍ തന്നെ യുവതി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞതോടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ ബസിനെ പിന്തുടര്‍ന്ന് എറണാകുളത്ത് എത്തി. എന്നാല്‍ യുവതിയുടെ ബന്ധുക്കളെ കണ്ടതോടെ ജീവനക്കാരന്‍ ബസില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
നിലവില്‍ ബസില്‍ വച്ച് കന്യാസ്ത്രീയ പീഡിപ്പിച്ച സംഭവത്തില്‍ ഈ കണ്ടക്ടര്‍ക്കെതിരെ കേസുണ്ട്. ശിക്ഷാനടപടിയെന്നോണം ഒരു വര്‍ഷം മുമ്പ് ഇയാളെ തൃശൂര്‍ ഡിപ്പോയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ഉടന്‍ തന്നെ യുവതി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞതോടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ ബസിനെ പിന്തുടര്‍ന്ന് എറണാകുളത്ത് എത്തി. എന്നാല്‍ യുവതിയുടെ ബന്ധുക്കളെ കണ്ടതോടെ ജീവനക്കാരന്‍ ബസില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
നിലവില്‍ ബസില്‍ വച്ച് കന്യാസ്ത്രീയ പീഡിപ്പിച്ച സംഭവത്തില്‍ ഈ കണ്ടക്ടര്‍ക്കെതിരെ കേസുണ്ട്. ശിക്ഷാനടപടിയെന്നോണം ഒരു വര്‍ഷം മുമ്പ് ഇയാളെ തൃശൂര്‍ ഡിപ്പോയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
Keywords: Woman abuse in KSRTC Bus, Kochi, News, Local-News, Molestation attempt, Crime, Criminal Case, KSRTC, bus, Complaint, Kerala.
Powered by Info News For You

Comments
Post a Comment