വീട്ടമ്മമാരെ നിക്ഷേപ ബോണ്ടുകള്‍ നല്‍കി കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

പെരിങ്ങോം: (www.kasargodvartha.com 30.04.2019) വീട്ടമ്മമാരെ നിക്ഷേപ ബോണ്ടുകള്‍ നല്‍കി കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയില്‍ രജിസ്‌ട്രേഡ് ഓഫീസുള്ള പിഎസിഎല്‍ ഇന്ത്യാലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള നിക്ഷേപ ബോണ്ട് നല്‍കിയാണ് തട്ടിപ്പ്. കമ്പനിയുടെ കോഴിക്കോട് ഓഫീസില്‍ നിന്നുമാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. അഞ്ചു വര്‍ഷം വരെ കാലാവധിയുള്ള ബോണ്ടുകളാണ് മുന്‍കൂട്ടി വിതരണം ചെയ്തത്.

ഇതിന്റെ കളക്ഷന്‍ സ്വീകരിക്കാനായി നാട്ടുകാരായ പെണ്‍കുട്ടികളെ തന്നെ കമ്മീഷന്‍ വ്യവസ്ഥയില്‍ നിയമിച്ചിരുന്നു. കളക്ഷന്‍ തുക കമ്മീഷന്‍ കിഴിച്ച് നേരിട്ട് ബാങ്കുകളില്‍ അടക്കുകയായിരുന്നു. കടാംകുന്ന്, പെടേന, മാതമംഗലം പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് വീട്ടമ്മമാര്‍ തട്ടിപ്പിനിരയായതായാണ് പുറത്തുവന്നിരിക്കുന്ന വിവരം.

20,000 രൂപയുടെ ബോണ്ടിന് മാസം 320 രൂപയാണ് പ്രിമീയമായി സ്വീകരിച്ചത്. കാലാവധി കഴിയുമ്പോള്‍ പുതിയ വരിക്കാരെ ചേര്‍ക്കുവാനും ആദ്യം കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ തിരിച്ച് നല്‍കുവാനും കളക്ഷന്‍ ഏജന്റ് മുഖാന്തിരം നടപടിയുണ്ടായിരുന്നു. കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപകന്റെ പേരില്‍ വസ്തു റജിസ്റ്റര്‍ ചെയ്തു നല്‍കുമെന്ന അറിയിപ്പും ബോണ്ടില്‍ ഒതുങ്ങിയ നിലയിലാണ്.

ചിലര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെതുടര്‍ന്ന് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഓഫീസ് അന്വേഷിച്ച് പോയപ്പോഴാണ് അവിടെ ബോണ്ടില്‍ രേഖപ്പെടുത്തിയ വിലാസത്തില്‍ അങ്ങിനെ ഒരു ഓഫീസ് പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഫോണ്‍ നമ്പറും വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതോടെയാണ് തങ്ങള്‍ തട്ടിപ്പിനിരയായതായി വ്യക്തമായത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cheating, House-wife, complaint, Top-Headlines, Cheating complaint; Police investigation started
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?