കോണ്‍ഗ്രസ് സമ്മേളനത്തിനിടെ ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന് അണികളുടെ മര്‍ദ്ദനം
ചെന്നൈ:(www.kvartha.com 07/04/2019) തെരഞ്ഞെടുപ്പ് അടുത്തതോടെ വാര്‍ത്തകള്‍ പലതരമാണ്. വോട്ട് കിട്ടുമെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും എന്ത് ചെയ്യാനും മടിയില്ല. പ്രസംഗം കേള്‍ക്കാന്‍ ആരുമില്ലെങ്കിലും നേതാവ് നീട്ടി പ്രസംഗിക്കും. എന്നാല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ നേതാവ് ആളില്ലാത്ത കസേരകളോട് സംസാരിക്കുന്നതിനിടെ ദൃശ്യം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ അണികള്‍ മര്‍ദിച്ചു. ആളൊഴിഞ്ഞ കസേരകളോട് നേതാവ് ഘോരഘോരം പ്രസംഗിക്കുമ്പോള്‍ നേതാവിനെ ശ്രദ്ധിക്കാതെ ആളില്ലാത്ത കസേരകളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെ കുറ്റം പറയാനും സാധിക്കില്ല.
തമിഴ്നാട്ടിലെ വിരുത്നഗറില്‍ ശനിയാഴ്ച നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു സംഭവം. തമിഴ് വാരികയിലെ ഫോട്ടോഗ്രാഫറായ ആര്‍ എം മുത്തുരാജിനെയാണ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സമ്മേളനത്തിനിടെ ആളില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന കസേരകളുടെ ചിത്രം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം പ്രവര്‍ത്തകര്‍ മുത്തുരാജിനെ ആക്രമിക്കുകയായിരുന്നു.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുത്തുരാജ് പോലീസില്‍ പരാതി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Chennai, National, Election, Trending, Congress, Police, Complaint, Photo journalist attacked by Congress cadre

Powered by Info News For You

Comments
Post a Comment