അമ്പലപ്പുഴയിലെ കൊട്ടിക്കലാശ തമ്മിത്തല്ലില്‍ എസ്ഐ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്ക്
അമ്പലപ്പുഴ: (www.kvartha.com 22.04.2019) അമ്പലപ്പുഴയില്‍ കൊട്ടിക്കലാശം എല്‍ഡിഎഫ് ബിജെപി അക്രമത്തില്‍ കലാശിച്ചു. എസ്‌ഐയടക്കം നിരവധി പേര്‍ക്ക് പരിക്ക്. സിപിഐ ഓഫീസ് തകര്‍ത്തു. പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അക്രമത്തിന് തുടക്കമായത്. വൈകിട്ട് മൂന്നരയോടെ കച്ചേരിമുക്കില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ നിരവധി വാഹനങ്ങളിലായി ആവേശത്തോടെ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.
ഇതിനിടെ 4.30ഓടെ ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ കൊട്ടിക്കലാശം ആവേശത്തിലെത്തി. ഈ സമയമാകെ ദേശീയപാതയും അമ്പലപ്പുഴ തിരുവല്ല റോഡിലും ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ഇതിനിടെ അഞ്ച് ഓടെ കിഴക്കേ നടയില്‍ നിന്ന് കലാശക്കൊട്ടില്‍ പങ്കെടുക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ടിപ്പര്‍ ലോറി ദേശീയപാതയിലേക്ക് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമായത്. പിന്നീട് എല്‍ഡിഎഫ് ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം കല്ലേറ് നടത്തുകയായിരുന്നു. കൊടിക്കമ്പും കുപ്പികളും കൊണ്ട് പരസ്പരം എറിഞ്ഞു.
പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പോലീസ് പല തവണ ലാത്തി വീശി. ഇടക്ക് സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും പിന്നീടും പരസ്പരം കല്ലേറ് നടന്നു. ഇതിനിടയില്‍ ടിപ്പര്‍ ലോറിയും കച്ചേരിമുക്കില്‍ സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന അമ്പലപ്പുഴ വട്ടക്കാട് വീട്ടില്‍ രാജേന്ദ്രന്‍, ആമയിട തോപ്പില്‍ സുരേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷകളും എസ്‌യുസിഐയുടെ പ്രചരണ വാഹനവും നിരവധി ബൈക്കുകളും തകര്‍ത്തു. ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന കാണിക്കമണ്ഡപത്തിന്റെ കാണിക്കവഞ്ചിയും തകര്‍ത്തു.
കച്ചേരി മുക്കിന് തെക്ക് ഭാഗത്ത് തടിച്ചുകൂടിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസും അടിച്ചു തകര്‍ത്തു. അക്രമത്തില്‍ ഓഫീസിന്റെ ജനല്‍ച്ചില്ലകള്‍ തകര്‍ന്നു. കല്ലേറില്‍ അമ്പലപ്പുഴ സ്റ്റേഷനിലെ എസ്‌ഐ ജി എസ് ഹരി (54), അഡീഷണല്‍ എസ്‌ഐ ജോണി, തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥന്‍ കാര്‍ത്തിക് എന്നിവര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുന്നപ്ര വെളിമ്പറമ്പ് അബ്ദുള്‍ റഷീദ്(59), ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ലിജിന്‍ കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: BJP and UDF violence; more injured, Ambalapuzha, News, Kerala, Politics, BJP, LDF, Election, Lok Sabha, Trending, Police, Injured.

ആലപ്പുഴ അഡീഷണല്‍ എസ്പി ബി കൃഷ്ണകുമാര്‍, ഡിവൈഎസ്പി പിവി ബേബി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. പിന്നീട് പോലീസ് അമ്പലപ്പുഴയില്‍ റൂട്ട് മാര്‍ച്ചും നടത്തി. ആക്രമണത്തില്‍ തകര്‍ന്ന സിപിഐ ഓഫീസ് മന്ത്രിമാരായ പി തിലോത്തമന്‍, ജി സുധാകരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. രാത്രി വൈകിയും സ്ഥലത്ത് സംഘര്‍ഷ സാധ്യത തുടരുന്നതിനാല്‍ വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
Keywords: BJP and UDF violence; more injured, Ambalapuzha, News, Kerala, Politics, BJP, LDF, Election, Lok Sabha, Trending, Police, Injured.
Powered by Info News For You

Comments
Post a Comment