മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരം; കുഞ്ഞിനെ കാണാന്‍ ആരോഗ്യ മന്ത്രി ആശുപത്രിയില്‍

കൊച്ചി:(www.kasargodvartha.com 27/04/2019) മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ആരോഗ്യ മന്ത്രി കെ കെ ശൈലജ അമൃത ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു.

 News, Kochi, Kerala, Hospital, Health-minister, Child, Doctors, Child's heart surgery succeed; the health minister KK Shylaja came to the hospital to sow the child

ദൗത്യത്തില്‍ പങ്കാളികളായ എല്ലാവരെയും മന്ത്രി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യ നിലയലില്‍ പുരോഗതിയുണ്ടെന്നും മാതാപിതാക്കളുടെ സന്തോഷം ആശ്വാസം നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഹൃദയ ചികിത്സ കഴിഞ്ഞ കുട്ടികള്‍ക്ക് പൂര്‍ണ ആരോഗ്യം കൈവരിക്കുന്നതു വരെ ഹൃദ്യം പദ്ധതി കൂടെയുണ്ടാകുമെന്നും കേരളത്തിലെ ശിശുമരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടയാണ് ഹൃദ്യം പദ്ധതിക്ക് രൂപം നല്‍കിയതെന്നും സംസ്ഥാനത്ത് 25 ശതമാനം കുട്ടികള്‍ മരിക്കുന്നതിന്റെ കാരണം ഹൃദയ രോഗമാണെന്നും, രോഗം കണ്ടെത്തുന്നവര്‍ ഹൃദ്യം പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. 2020-ഓടെ ശിശുമരണ നിരക്ക് കുറയ്ക്കുക എന്താണ് ലക്ഷ്യമെന്നും ഇതുവരെ 1341 കുട്ടികള്‍ക്കാണ് ഹൃദ്യം പദ്ധതി വഴി പ്രയോജനം ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Hospital, Health-minister, Child, Doctors, Child's heart surgery succeed; the health minister KK Shylaja came to the hospital to sow the child



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?