കോട്ടയത്തിന്റെ മുഖം ഇനിയില്ല; നാഗമ്പടം പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കും

കോട്ടയം: (www.kvartha.com 27.04.2019) പതിറ്റാണ്ടുകളോളം കോട്ടയത്തിന്റെ മുഖമായിരുന്ന നാഗമ്പടം പാലം ഇനിയില്ല. നാഗമ്പടം പഴയ റെയില്‍വേ മേല്‍പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ ശനിയാഴ്ച്ച പൊളിച്ചുനീക്കും. റെയില്‍വേ പാതയ്ക്കും പുതിയ മേല്‍പാലത്തിനും തകരാര്‍ സംഭവിക്കാത്ത വിധം നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് പാലം അതിവേഗം പൊളിച്ചു നീക്കുന്നത്.

മേല്‍പ്പാലം പൊളിക്കുന്നതിനാല്‍ ശനിയാഴ്ച്ച കോട്ടയം വഴിയുള്ള 12 ട്രെയിനുകള്‍ റദ്ദാക്കി. എം സി റോഡില്‍ രാവിലെ 10 മുതല്‍ ഒന്നര മണിക്കൂര്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.


നാഗമ്പടത്ത് പുതിയ മേല്‍പാലം തുറന്നതോടെ പഴയ മേല്‍പാലം പൂര്‍ണമായും ഉപയോഗശൂന്യമായിരുന്നു. പാലത്തിന്റെ തൂണുകളില്‍ തുളയുണ്ടാക്കി സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് സ്‌ഫോടനം നടത്തുന്നത്.

റെയില്‍വേ ട്രാക്കിനു മുകളിലൂടെ കടന്നുപോകുന്ന ശേഷി കൂടിയ വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് ശനിയാഴ്ച്ച രാവിലെ അഴിച്ചു മാറ്റി റെയില്‍ പാളം മൂടിയ ശേഷമാണ് റിമോട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ച് സ്‌ഫോടനം നടത്തി പാലം തകര്‍ക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kottayam, News, Bride, Nagambadam Bridge, Nagambadam Bridge to Destruct Today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?