രാജ്‌മോഹന്‍ ഉണ്ണിത്താന് സ്വന്തമായി വാഹനമില്ല; ഉള്ളത് ഭാര്യയ്ക്ക് ഒരു കാറും, മക്കള്‍ക്ക് മൂന്നു ബൈക്കും, ചാനല്‍ ചര്‍ച്ചയുടെ പേരില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല നല്‍കിയ നഷ്ടപരിഹാരക്കേസും
കാസര്‍കോട്: (www.kasargodvartha.com 03.04.2019) യു ഡി എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ രാജ്‌മോഹന്‍ ഉണ്ണിത്താനും കുടുംബത്തിനുമായി 2.15 കോടിയുടെ ആസ്തി. എന്നാല്‍ സ്ഥാനാര്‍ത്ഥിക്ക് സ്വന്തം പേരില്‍ വാഹനമില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ഭാര്യ എസ്. സുധാകുമാരിയുടെ പേരില്‍ ഒരു കാറും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റുമായി ജോലി ചെയ്യുന്ന മൂന്നു മക്കളുടെ പേരുകളിലായി ആകെ 7,21,475 രൂപ വിലമതിക്കുന്ന മൂന്ന് ബൈക്കുകളുണ്ട്.
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കൈവശം ഒരു ലക്ഷവും ഭാര്യയുടെയും മൂന്നു മക്കളുടെയും കൈവശമായി 26,000 രൂപയുമാണുള്ളത്. 25 ലക്ഷം വിലമതിക്കുന്ന 100 പവന്‍ സ്വര്‍ണമാണ് സുധാ കുമാരിക്കുള്ളത്. സ്ഥലം ഒഴികെ ബാങ്ക് നിക്ഷേപവും കൈവശവുമായി 3,42,072 രൂപ സ്ഥാനാര്‍ത്ഥിക്കും സ്വര്‍ണം, വാഹനം, ബാങ്ക് നിക്ഷേപം, എല്‍ ഐ സി, പി എഫ് എന്നിവയിലാണ് 37,433,13 രൂപയുടെ ആസ്തി ഭാര്യയുടെ പേരിലുണ്ടെന്ന് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദമാക്കിയിട്ടുണ്ട്.
കൊല്ലം ജില്ലയില്‍ രണ്ടിടങ്ങളിലായി 16,80,000 രൂപ വിലമതിക്കുന്ന ഭൂമി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പേരിലും 1.5 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ഭാര്യയുടെ പേരിലുമായിട്ടുണ്ട്. സ്ഥാനാര്‍ത്ഥിക്ക് കടബാധ്യതയില്ല. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളിലായി 8,62,257 രൂപയുടെ കടബാധ്യതയാണ് സുധാകുമാരിയുടെ പേരിലുള്ളത്. ചാനല്‍ ചര്‍ച്ചയുടെ പേരില്‍ കെ.പി ശശികല നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു കേസാണ് സ്ഥാനാര്‍ത്ഥിക്കെതിരെയുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: No vehicle for Unnithan; Affidavit is here, Kasaragod, News, Congress, Election, Trending, Video, UDF.

Powered by Info News For You

Comments
Post a Comment