മീണ എ.കെ.ജി സെന്ററിന്റെ ജോലി എടുക്കുന്നു: പ്രചാരണത്തിന് അയ്യപ്പന്റെ പേരുപറയുമെന്നും ശോഭ സുരേന്ദ്രന്‍
കേരളം (www.evisionnews.co): മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പിണറായിയുടെ ഓഫീസിന്റേയും എ.കെ.ജി സെന്ററിന്റെയും ജോലിയാണ് എടുക്കുന്നതെന്ന് ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. അയ്യപ്പന്റെ പേര് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മീണ വിലക്കിയിട്ടുണ്ടെങ്കിലും എല്ലാ തെരഞ്ഞെടുപ്പ് യോഗങ്ങളിലും അയ്യന്റെ പേര് പറയുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അയ്യന്റെ പേര് പറഞ്ഞാല്‍ നടപടി എടുക്കുമെങ്കില്‍ തനിക്കെതിരെ നടപടി എടുക്കട്ടെ എന്നും ശോഭ സുരേന്ദ്രന്‍ വെല്ലുവിളിച്ചു. എന്നാല്‍ അയ്യന്റെ പേര് പറഞ്ഞ് വോട്ട് ചോദിക്കില്ലെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Powered by Info News For You

Comments
Post a Comment