ഇ വി എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ പോളിംഗ് സ്റ്റാഫ് ഡിലീറ്റ് ചെയ്‌തെന്ന പരാതിയുമായി വോട്ടര്‍മാര്‍; മോക് പോളിനിടെ രേഖപ്പെടുത്തിയതെന്ന് അധികൃതര്‍
മസുല: (www.kvartha.com 12.04.2019) ഇ വി എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ പോളിംഗ് സ്റ്റാഫ് ഡിലീറ്റ് ചെയ്‌തെന്ന പരാതിയുമായി വോട്ടര്‍മാര്‍. എന്നാല്‍ മോക് പോളിനിടെ രേഖപ്പെടുത്തിയ വോട്ടുകളാണ് ഡിലീറ്റ് ചെയ്തതെന്ന വിശദീകരണവുമായി അധികൃതര്‍. ആന്ധ്രാപ്രദേശിലെ മസുലയില്‍ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിലാണ് ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ 125 വോട്ടുകള്‍ പോളിംഗ് സ്റ്റാഫ് ഡിലീറ്റ് ചെയ്തതുകളഞ്ഞത്.
എന്നാല്‍ സംഭവം വിവാദമായതോടെ മച്ചിലിപ്പട്ടണത്ത് വച്ച് നടന്ന മോക് പോളില്‍ രേഖപ്പെടുത്തിയ വോട്ടുകളാണ് ഡിലീറ്റ് ചെയ്തതെന്നും, വോട്ടുകള്‍ ക്ലിയര്‍ ചെയ്യാന്‍ മറന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമുള്ള വിശദീകരണമാണ് അധികൃതര്‍ നല്‍കിയത്. 'ഇ.വി.എം കൃത്യമായിട്ടാണോ പ്രവര്‍ത്തിക്കുന്നത് എന്നറിയാനായി മച്ചിലിപ്പട്ടണത്ത് വച്ച് നടത്തിയ മോക് പോളില്‍ ഉപയോഗിച്ച ഇ.വി.എം ആയിരുന്നു ഇത്.
എന്നാല്‍, 'മോക് പോളിന് ശേഷം ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ ക്ലിയര്‍ ചെയ്യാന്‍ മറന്നു. വോട്ടിംഗ് ആരംഭിച്ചതിന് ശേഷമാണ് ഇ.വി.എമ്മില്‍ നേരത്തെ രേഖപ്പെടുത്തിയ വോട്ടുകള്‍ ഉണ്ടെന്ന കാര്യം മനസിലായത്. 125 ഓളം വോട്ടുകളായിരുന്നു ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയിരുന്നത്. അത് നീക്കം ചെയ്യുകയായിരുന്നു''-എന്ന് റിട്ടേണിംഗ് ഓഫീസറായ ജെ. ഉദയഭാസ്‌ക്കര്‍ വിശദീകരിച്ചു.
തങ്ങള്‍ ചെയ്ത വോട്ടുകൂടി പോളിംഗ് സ്റ്റാഫ് ഡിലീറ്റ് ചെയ്തുകളഞ്ഞെന്ന പരാതിയുമായി ആളുകള്‍ എത്തിയതോടെയാണ് സംഭവം വിവാദമായത്. ഇതിന് പിന്നാലെ പുതിയ ഇ.വി.എം എത്തിച്ച് വോട്ടെടുപ്പ് ആരംഭിച്ചു. ആരുടെ വോട്ടും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നുമാണ് പോളിംഗ് സ്റ്റാഫ് പറഞ്ഞത്. അതേസമയം തങ്ങളുടെ വോട്ട് ഡിലീറ്റ് ചെയ്യപ്പെട്ടതായി അവര്‍ പറഞ്ഞിരുന്നില്ലെന്നും തങ്ങള്‍ സംശയമുയര്‍ത്തിയതിന് പിന്നാലെയാണ് അക്കാര്യം അവര്‍ സമ്മതിച്ചെന്നും വോട്ടര്‍മാര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Polling staff delete 125 votes on EVM in Masula, News, Complaint, Voters, Controversy, Lok Sabha, Election, Trending, National.
എന്നാല്‍ സംഭവം വിവാദമായതോടെ മച്ചിലിപ്പട്ടണത്ത് വച്ച് നടന്ന മോക് പോളില്‍ രേഖപ്പെടുത്തിയ വോട്ടുകളാണ് ഡിലീറ്റ് ചെയ്തതെന്നും, വോട്ടുകള്‍ ക്ലിയര്‍ ചെയ്യാന്‍ മറന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമുള്ള വിശദീകരണമാണ് അധികൃതര്‍ നല്‍കിയത്. 'ഇ.വി.എം കൃത്യമായിട്ടാണോ പ്രവര്‍ത്തിക്കുന്നത് എന്നറിയാനായി മച്ചിലിപ്പട്ടണത്ത് വച്ച് നടത്തിയ മോക് പോളില്‍ ഉപയോഗിച്ച ഇ.വി.എം ആയിരുന്നു ഇത്.
എന്നാല്‍, 'മോക് പോളിന് ശേഷം ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ ക്ലിയര്‍ ചെയ്യാന്‍ മറന്നു. വോട്ടിംഗ് ആരംഭിച്ചതിന് ശേഷമാണ് ഇ.വി.എമ്മില്‍ നേരത്തെ രേഖപ്പെടുത്തിയ വോട്ടുകള്‍ ഉണ്ടെന്ന കാര്യം മനസിലായത്. 125 ഓളം വോട്ടുകളായിരുന്നു ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയിരുന്നത്. അത് നീക്കം ചെയ്യുകയായിരുന്നു''-എന്ന് റിട്ടേണിംഗ് ഓഫീസറായ ജെ. ഉദയഭാസ്‌ക്കര്‍ വിശദീകരിച്ചു.
തങ്ങള്‍ ചെയ്ത വോട്ടുകൂടി പോളിംഗ് സ്റ്റാഫ് ഡിലീറ്റ് ചെയ്തുകളഞ്ഞെന്ന പരാതിയുമായി ആളുകള്‍ എത്തിയതോടെയാണ് സംഭവം വിവാദമായത്. ഇതിന് പിന്നാലെ പുതിയ ഇ.വി.എം എത്തിച്ച് വോട്ടെടുപ്പ് ആരംഭിച്ചു. ആരുടെ വോട്ടും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നുമാണ് പോളിംഗ് സ്റ്റാഫ് പറഞ്ഞത്. അതേസമയം തങ്ങളുടെ വോട്ട് ഡിലീറ്റ് ചെയ്യപ്പെട്ടതായി അവര്‍ പറഞ്ഞിരുന്നില്ലെന്നും തങ്ങള്‍ സംശയമുയര്‍ത്തിയതിന് പിന്നാലെയാണ് അക്കാര്യം അവര്‍ സമ്മതിച്ചെന്നും വോട്ടര്‍മാര്‍ പറയുന്നു.
Keywords: Polling staff delete 125 votes on EVM in Masula, News, Complaint, Voters, Controversy, Lok Sabha, Election, Trending, National.
Powered by Info News For You

Comments
Post a Comment