അംപയറുടെ തീരുമാനം ചോദ്യം ചെയ്ത് ഗ്രൗണ്ടിലിറങ്ങിയ ധോണിക്ക് പിഴ ശിക്ഷ

ജയ്പുര്‍: (www.kasargodvartha.com 12.04.2019) അംപയറുടെ തീരുമാനം ചോദ്യം ചെയ്ത് ഗ്രൗണ്ടിലിറങ്ങിയ ധോണിക്ക് പിഴ ശിക്ഷ. വെള്ളിയാഴ്ച രാത്രി ജയ്പൂരില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരത്തിന്റെ അവസാന ഓവറില്‍ മെയിന്‍ അംപയര്‍ നോ ബോള്‍ നല്‍കിയെങ്കിലും ലെഗ് അംപയറുടെ നിര്‍ദേശപ്രകാരം തീരുമാനം മാറ്റുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പങ്ങള്‍ക്കിടെയാണ് പുറത്തായ ധോണി ഗ്രൗണ്ടിലിറങ്ങി അംപയറുടെ നടപടിയെ ചോദ്യം ചെയ്തത്.

ധോണി ചെയ്തത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പിഴ വിധിച്ചത്. മാച്ച് ഫീയുടെ 50 ശതമാനമാണ് ധോണിയില്‍ നിന്നും പിഴയായി ഈടാക്കുക. മത്സരത്തില്‍ രാജസ്ഥാനെതിരെ ചെന്നൈ വിജയം നേടിയിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Top-Headlines, Trending, Sports, MS Dhoni fined after angry reaction to umpire's decision
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?