ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ചുമട്ട് തൊഴിലാളി മരിച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com 22.04.2019) ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ചുമട്ട് തൊഴിലാളി മരിച്ചു. ചെറുവത്തൂര്‍ കയ്യൂര്‍ റോഡ് ജംഗ്ഷനില്‍ രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ടൗണിലെ ചുമട്ട് തൊഴിലാളിയും സി ഐ ടി യു പ്രവര്‍ത്തകനുമായ ചെറുവത്തൂര്‍ കാട്ടുതലയിലെ രുഗ്മാംഗതന്‍ (48) ആണ് മരിച്ചത്.
Cheruvathur, Kasaragod, Accident, Bike-Accident, Obituary, Car-Accident, News, CITU activist dies in accident

ഉടനെ ചെറുവത്തൂര്‍ കെ എ എച്ച് ഹോസ്പിറ്റലില്‍ എത്തിക്കുകയും തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഭാര്യ: സുമ. മക്കള്‍: രഞ്ജിമ, ശ്രീനന്ദ. സഹോദരങ്ങള്‍ ശ്രീധരന്‍, ഗംഗാധരന്‍, കുഞ്ഞികൃഷ്ണന്‍, ചന്ദ്രമതി, ചന്ദ്രിക, ലീല, ലളിത. വൈകീട്ട് മൂന്നര മണിയോടെ ചെറുവത്തൂര്‍ ടൗണിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. സന്ധ്യയോടെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cheruvathur, Kasaragod, Accident, Bike-Accident, Obituary, Car-Accident, News, CITU activist dies in accident 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?