സര്‍ക്കാര്‍ വക മെഡിക്കല്‍ ഇന്‍ഷുറന്‍സ്; നടത്തിപ്പ് ചുമതല റിലയന്‍സിന്

തിരുവനന്തപുരം: (www.kvartha.com 26.04.2019) സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് ചുമതല റിലയന്‍സിന് നല്‍കാന്‍ മന്ത്രിസഭ അംഗീകാരം. പദ്ധതി ജൂണ്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് നടപ്പാക്കാനാണ് തീരുമാനം. മെഡിസെപ് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, എയ്ഡഡ് മേഖലയിലേത് അടക്കമുള്ള അധ്യാപകര്‍, അനധ്യാപകര്‍, പാര്‍ട് ടൈം അധ്യാപകര്‍, തദ്ദേശഭരണ സ്ഥാപനം, സര്‍വകലാശാലകള്‍, ഹൈക്കോടതി എന്നിവയിലെ ജീവനക്കാര്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരും ഈ വിഭാഗങ്ങളിലെ പെന്‍ഷന്‍കാരും കുടുംബ പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയാണ് മെഡിസെപ് പദ്ധതി നടപ്പിലാക്കുന്നത്. ഇവരുടെ ചട്ടപ്രകാരമുള്ള ആശ്രിതര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. മൂന്നു വര്‍ഷമാണ് ഇപ്പോഴത്തെ പദ്ധതിയുടെ കാലാവധി.

ഏറ്റവും കുറഞ്ഞ വാര്‍ഷിക പ്രീമിയമായി ജിഎസ്ടി അടക്കം 2992.48 രൂപയാണ് റിലയന്‍സ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. പൊതുമേഖയിലെ മൂന്നെണ്ണമടക്കം അഞ്ച് കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. ടെന്‍ഡറുകള്‍ പരിശോധിച്ച ശേഷം റിലയന്‍സിനെ ധനവകുപ്പ് ശുപാര്‍ശ ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Cabinet, Insurance, Relance, medical-insurance-for-state-employees-and-pensioners will be implemented from June 1st


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?