മാപ്പ് പറഞ്ഞിട്ടില്ല; വ്യക്തിഹത്യ നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പി എസ് ശ്രീധരന്‍ പിള്ള
തിരുവനന്തപുരം: (www.kvartha.com 24.04.2019) ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ താന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള .
താന്‍ മാപ്പ് പറഞ്ഞെന്നുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ പരാമര്‍ശം തെറ്റാണ്. താന്‍ പുറത്തിറങ്ങി വിഡ്ഢിത്തം വിളമ്പുകയാണെന്നാണ് മീണ മാധ്യമങ്ങളോട് പറഞ്ഞത്. അതെന്താണെന്ന് വ്യക്തമാക്കാന്‍ മീണ തയ്യാറാകണം. തനിക്കെതിരെ വൈരാഗ്യ ബുദ്ധിയോടെയാണ് മീണ പ്രവര്‍ത്തിച്ചത്. ഒരു പൊതുപ്രവര്‍ത്തകനോടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പോടെ കേരളത്തില്‍ മുന്നണി സംവിധാനത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു. വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തന്റെ എതിരാളി ആരാണെന്ന് പോലും വ്യക്തമാക്കാന്‍ കഴിയുന്നില്ല. ഇതോടെ കേരളത്തിലെ മുന്നണികളുടെ പ്രസക്തി നഷ്ടമായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പൊതുജനമധ്യത്തില്‍ അവഹേളിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം അപലപനീയമാണ്. താന്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറ്റിനിറുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഒരു പൊതുപ്രവര്‍ത്തകനോട് പെരുമാറാന്‍ പാടില്ലാത്ത വിധത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നോട് പെരുമാറിയത്. നിക്ഷ്പക്ഷമായി പെരുമാറേണ്ട റഫറി തന്നെ ഒരു വശത്തേക്ക് ഗോളടിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളെ വിളിച്ച് വരുത്തി ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഇങ്ങനെയാണ് എന്ന് പറഞ്ഞതിലൂടെ ടിക്കാറാം മീണ സ്വയം ചെറുതാവുകയാണ് ചെയ്തത്. ദുരുദ്ദേശത്തോട് കൂടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.
ഇതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്കെതിരെ സിവിലായും ക്രിമിനലായും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഈ തെരഞ്ഞെടുപ്പിന്റെ അജണ്ട തീരുമാനിച്ചത് ബി.ജെ.പിയാണ്. കേരളത്തില്‍ ഇരു മുന്നണികളുടെയും പ്രസക്തി നഷ്ടപ്പെട്ടെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sreedharan Pillai against Chief electoral officer Tikaram Meena, Thiruvananthapuram, News, Politics, Trending, Election Commission, Allegation, Lok Sabha, Election, Kerala.

Powered by Info News For You

Comments
Post a Comment