വയനാട്ടിലേക്ക് മിഴിനട്ട് മലയാളക്കര; അവസാനദിനം രാഹുലിന്റെ പത്രികാ സമര്‍പ്പണം
കല്‍പ്പറ്റ: (www.kvartha.com 04.04.2019) കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിക്കാനുള്ള അവസാന ദിനമാണ് വ്യാഴാഴ്ച്ച. കഴിഞ്ഞദിവസം രാത്രിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിന് വന്‍ വരവേല്‍പ്പാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയത്. വെസ്റ്റ്ഹില്ലില്‍ നിന്ന് ഹെലികോപ്ടര്‍ വഴിയാണ് വയനാട്ടിലേക്കുള്ള യാത്ര.
അതേസമയം, രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുന്നതിനാല്‍ വ്യാഴാഴ്ച്ച കല്‍പറ്റയില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കൈനാട്ടി ബൈപ്പാസ് ജംഗ്ഷന്‍ മുതല്‍ ഗൂഡലായി ജംഗ്ഷന്‍ വരെയാണ് നിയന്ത്രണം. ഇതുവഴി വാഹനവും കടത്തിവിടുകയില്ല. ഈ പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും നിരോധനമുണ്ട്. രാഹുല്‍ തിരികെ പോകുന്നതുവരെയായിരിക്കും നിരോധനം. ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്.
കോഴിക്കോട് ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങള്‍ ജനമൈത്രി ജംഗ്ഷനില്‍നിന്ന് ബൈപ്പാസ് വഴി കടന്നുപോകണം. കല്പറ്റ ടൗണിലൂടെ വലിയ വാഹനങ്ങളും മര്‍ട്ടി ആക്‌സില്‍ വാഹനങ്ങളും പ്രവേശിക്കാന്‍ അനുവദിക്കില്ല. കോഴിക്കോട് ഭാഗത്തുനിന്നുള്ള ബസുകള്‍ പുതിയ സ്റ്റാന്‍ഡിലെത്തി ജനമൈത്രി ജംഗ്ഷന്‍ വഴി തിരികെ ബൈപ്പാസിലേക്കു പോകണമെന്നാണ് നിര്‍ദ്ദേശം. ബത്തേരി-മാനന്തവാടി ഭാഗത്തുനിന്നുള്ള ബസുകള്‍ കൈനാട്ടിയില്‍നിന്ന് ബൈപ്പാസ് വഴി സ്റ്റാന്‍ഡിലെത്തി തിരികെ ബൈപ്പാസിലേക്കു പോകണമെന്നും പൊലീസ് അറിയിച്ചു. ബത്തേരി-മാനന്തവാടി ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങള്‍ കൈനാട്ടിയില്‍നിന്ന് ബൈപ്പാസ് വഴി പോകണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Wayanad, Trending, Rahul Gandhi, Election, Congress, UDF, Politics, Priyanka Gandhi, Kozhikode, National, Rahul Gandhi To submit Nomination Thursday.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment