പ്രണയം നിരസിച്ചതിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറിവന്ന് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊന്ന സംഭവം; യുവാവ് കസ്റ്റഡിയില്‍

തൃശൂര്‍: (www.kvartha.com 04.04.2019) പ്രണയം നിരസിച്ചതിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറിവന്ന് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊന്നു. തൃശൂര്‍ ചിയ്യാരം സ്വദേശിനി നീതുവാണ് (22) ക്രൂരമായി കൊല്ലപ്പെട്ടത്. വടക്കേക്കാട് സ്വദേശി നിതീഷാണ് പ്രതി. ഇയാളെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തശേഷം പോലീസില്‍ ഏല്‍പ്പിച്ചു.

ബൈക്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ നിതീഷ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴുമണിക്കും ഏഴരയ്ക്കും ഇടയിലായിരുന്നു സംഭവം. ചിയാരത്തെ നീതുവിന്റെ വീട്ടിലേക്ക് കയറി വന്ന യുവാവ് അല്‍പസമയം സംസാരിച്ചു.

Man sets 22-year-old woman on fire in Thrissur for refusing to accept his love, Thrissur, News, Local-News, Natives, Police, Student, Murder, Crime, Criminal Case, Kerala, Local-News

തുടര്‍ന്ന് ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും യുവാവ് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ എടുത്ത് നീതുവിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. നിതീഷ് വീട്ടില്‍ അതിക്രമിച്ച് കടന്നതാകാനാണ് സാധ്യതയെന്നു കരുതുന്നു.

വീട്ടുകാര്‍ തീയണയ്ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തീ ആളിക്കത്തിയതിനാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കൊടകര ആക്‌സിസ് എഞ്ചിനീയറിങ് കോളജ് ബി.ടെക് വിദ്യാര്‍ത്ഥിനിയായ നീതുവിനെ കഴിഞ്ഞ കുറേ നാളുകളായി 32കാരനായ നിതീഷ് പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. കസ്റ്റഡിയിലായ പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കും. തുടര്‍ന്ന് ചോദ്യം ചെയ്യും. മുത്തശ്ശിയോടും അമ്മാവനോടും ഒപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് തിരുവല്ലയില്‍ സമാനമായ മറ്റൊരു സംഭവം നടന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ നടുറോഡില്‍ യുവാവ് സഹപാഠിയെ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ തിരുവല്ല സ്വദേശിനി കവിത ഇക്കഴിഞ്ഞ മാര്‍ച്ച് 20ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിയായ അജിന്‍ റെജി മാത്യു, മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇതിന്റെ ഞെട്ടലില്‍ നിന്ന് കേരള സമൂഹം മുക്തമാകും മുമ്പേയാണ് മറ്റൊരു സംഭവം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man sets 22-year-old woman on fire in Thrissur for refusing to accept his love, Thrissur, News, Local-News, Natives, Police, Student, Murder, Crime, Criminal Case, Kerala, Local-News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?