കാസര്‍കോട്ട് ബസില്‍ കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കള്‍ പിടികൂടി
കാസര്‍കോട്: (www.kasargodvartha.com 13.04.2019) ബസില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന സ്ഫോടക വസ്തുക്കളുമായി തമിഴ്നാട് സ്വദേശിയെ ബദിയടുക്ക എക്സൈസ് പിടികൂടി. കോയമ്പത്തൂര്‍ സ്വദേശി വിജയനെ(40)യാണ് ബദിയടുക്ക എക്സൈസ് ഇന്‍സ്പെക്ടര്‍ എ സച്ചിദാനനന്ദന്റെ നേതൃത്വത്തില്‍ പിടികൂടിയത്. തെരഞ്ഞെടുപ്പ്, വിഷു പ്രമാണിച്ച് വാഹന പരിശോധന ശക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയാടിയില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്വകാര്യ ബസില്‍ സ്ഫോടക വസ്തു കടത്തുകയായിരുന്ന വിജയനെ പിടികൂടിയത്.
ഇയാളില്‍ നിന്നും അമ്പത് ഡെറ്റനേറ്ററുകളും അമ്പത് തിരികളുമാണ് പിടികൂടിയത്. കേസ് പിന്നീട് ബദിയടുക്ക പോലീസിന് കൈമാറി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം ഉച്ച കഴിഞ്ഞ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രിവന്റീവ് ഓഫീസര്‍ ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്‌കുമാര്‍, പ്രഭാകരന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Excise, Police, Trending, election, Man held with Explosive items in Kasaragod
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment