രണ്ടാം വിവാഹത്തിന് ജ്യോതിഷി നിര്‍ദേശിച്ചു; വിവാഹം കഴിക്കാനായി ഉക്രൈന്‍ ദമ്പതികള്‍ തിരുവനന്തപുരം വിഴിഞ്ഞത്തെ ആഴിമല ശിവക്ഷേത്രത്തില്‍
തിരുവനന്തപുരം: (www.kvartha.com 23.04.2019) ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം രണ്ടാം വിവാഹം കഴിക്കാന്‍ ഉക്രൈന്‍ ദമ്പതികള്‍ തിരുവനന്തപുരം വിഴിഞ്ഞത്തെ ആഴിമല ശിവക്ഷേത്രത്തിലെത്തി. ഉക്രൈന്‍ സ്വദേശികളും ഇപ്പോള്‍ മോസ്‌കോയില്‍ താമസക്കാരുമായ അലക്സി(34) ഡയാന(28) ദമ്പിതകളാണ് രണ്ടാം വിവാഹത്തിനായി ആഴിമല ശിവക്ഷേത്രത്തിലെത്തിയത്.
എട്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ വീണ്ടും മിന്നുകെട്ടാനുള്ള കാരണം ജ്യോതിശാസ്ത്രത്തിലുള്ള വിശ്വാസമാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും രണ്ടാമത് വിവാഹിതരായത്. രണ്ടാം വിവാഹം എവിടെ നടത്തണമെന്ന് അന്വേഷിക്കുന്നതിനിടെ ഇന്റര്‍നെറ്റിലൂടെയാണ് ആഴിമല ശിവക്ഷേത്രം ഇവര്‍ തെരഞ്ഞെടുത്തത്. തുടര്‍ന്ന് മേല്‍ശാന്തിയുടെ കാര്‍മികത്വത്തില്‍ താലികെട്ട് നടത്തി. ഭക്തരും അലക്‌സിയുടെ സഹോദരിമാരും വിവാഹത്തില്‍ പങ്കെടുത്തു. സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരവും നടത്തി.
അലക്സിയും ഡയാനയും ഓണ്‍ലൈന്‍ ബിസിനസ് ചെയ്ത് വരികയാണ്. മക്കളായ ബഷേനയും സെലേമയും മുത്തശ്ശിക്കൊപ്പം നാട്ടിലാണ്. ഇത് രണ്ടാം തവണയാണ് ഡയാന കേരളത്തിലെത്തുന്നത്. അടുത്ത ഫെബ്രുവരിയില്‍ മക്കളുമൊത്ത് വീണ്ടും എത്തുമെന്നും രണ്ടാം ഹണിമൂണ്‍ ആഘോഷിക്കാന്‍ ദുബൈയിലേക്ക് പോവുകയാണെന്നും അലക്സി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ukraine couples arrived second marriage to Azhimala Shiva temple, Thiruvananthapuram, News, Religion, Humor, Marriage, Children, Foreigners, Temple, Kerala.

Powered by Info News For You

Comments
Post a Comment