ബീഫ് വിറ്റുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മുസ്ലീം വൃദ്ധനെ ക്രൂരമായി മര്‍ദിച്ചു; പന്നി ഇറച്ചി തീറ്റിക്കാനും ശ്രമം
ഗുവാഹത്തി: (www.kvartha.com 09.04.2019) ബീഫ് കൈവശം വച്ചുവെന്നും വിറ്റുവെന്നും ആരോപിച്ച് ആള്‍ക്കൂട്ടം മുസ്ലീം വൃദ്ധനെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് ചെറിയ പാക്കറ്റിലുളള പന്നി മാംസം കഴിക്കാന്‍ ഇയാളെ നിര്‍ബന്ധിക്കുകയും ചെയ്തു. അസമിലെ ബിശ്വനാഥ് ജില്ലയിലാണ് മനുഷ്യ മന: സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
Keywords: Accused Of Selling Beef, Assam Muslim Man Allegedly Forced To Eat Pork, Allegation, attack, Crime, Criminal Case, Police, Social Network, Video, Injured, hospital, Treatment, National.
68കാരനായ ഷൗക്കത്ത് അലിക്കാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. ബിശ്വനാഥ് ചരിയാലിയില്‍ കഴിഞ്ഞ 35 വര്‍ഷമായി ഹോട്ടല്‍ നടത്തുന്നയാളാണ് ഷൗക്കത്ത് അലി. പോലീസെത്തിയാണ് ഇയാളെ അക്രമികളില്‍ നിന്ന് രക്ഷിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി.
വീഡിയോ പരിശോധിച്ച പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ബീഫ് വിറ്റതിനുള്ള ശിക്ഷയായിട്ടാണ് വൃദ്ധനെ പന്നി മാംസം തീറ്റിച്ചതത്രെ. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷൗക്കത്ത് അലിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബീഫ് വില്‍ക്കാന്‍ ലൈസന്‍സ് ഉണ്ടോ എന്ന് അക്രമികള്‍ ഷൗക്കത്ത് അലിയോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇയാള്‍ ബംഗ്ലാദേശില്‍ നിന്ന് വന്നതാണെന്നും ചിലര്‍ മര്‍ദനത്തിനിടെ പറയുന്നു. ബംഗ്ലാദേശിയാണോടാ എന്ന് ചോദിച്ചാണ് പലരും മര്‍ദിക്കുന്നത്. ഷൗക്കത്ത് അലി വിദേശിയാണെന്നും മര്‍ദിച്ചവര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം....
ഷൗക്കത്ത് അലിയെ നിലത്തിട്ട് ഉരുട്ടുകയും ദേഹം മൊത്തം മാലിന്യമാക്കുകയും ചെയ്തു. അക്രമികളോട് മുട്ടുകുത്തി നിന്ന് എന്നെ പോകാന്‍ അനുവദിക്കണമെന്ന് ഷൗക്കത്ത് അലി യാചിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ ഷൗക്കത്ത് അലിയുടെ സഹോദരന്റെ പരാതിയില്‍ രണ്ടു കേസുകള്‍ എടുത്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് അറിയിച്ചു. രക്ഷപ്പെട്ട പ്രതികളെ ഉടന്‍ പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അതേസമയം അസാമില്‍ ബീഫ് വില്‍പ്പന നിരോധിച്ചിട്ടില്ല. കൊക്രാജറിലെ മുസ്ലീങ്ങളല്ലാത്ത പത്ത് വിവിധ സമുദായങ്ങള്‍ ബീഫ് കഴിക്കുന്നവരാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് വിദ്വേഷ പ്രചാരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് വൃദ്ധനെതിരെ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അസമില്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നുണ്ട്. രജിസ്റ്ററില്‍ തന്റെ പേരുണ്ടോ എന്നും അക്രമികള്‍ ഷൗക്കത്ത് അലിയോട് ചോദിച്ചു. നിയമവിരുദ്ധമായി താമസിക്കുന്നവരെ പുറത്താക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. കഴിഞ്ഞവര്‍ഷം പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് രൂപം തയ്യാറാക്കിയിരുന്നു.
മൂന്ന് കോടി അപേക്ഷകരില്‍ നിന്ന് 40 ലക്ഷം പേരെ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയത്. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടുകയും പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ബിജെപി പുറത്തിറക്കിയ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പൗരത്വ രജിസ്റ്റര്‍ വളരെ വേഗം പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നും ബിജെപി വാഗ്ദാനം
ചെയ്യുന്നു.

Powered by Info News For You

Comments
Post a Comment