സംസ്ഥാന പ്രസിഡണ്ടിന്റെ ഗ്രൂപ്പ് കളിക്കെതിരെ എം.എസ്.എഫ് നേതാവിന്റെ തുറന്ന കത്ത്


കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് സംസ്ഥാന നേതാക്കളുടെ ഗ്രൂപ്പുകളിക്കും അധികാര ദുര്‍വിനിയോഗത്തിനുമെതിരെ തുറന്ന കത്തുമായി മണ്ഡലം നേതാവ്. പേരാമ്പ്ര മണ്ഡലം മുന്‍ പ്രസിഡന്റും എം.എസ്.എഫ് ഫാറൂഖ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ തൊണ്ടിയില്‍ മുഹമ്മദാണ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. 

എം.എസ്.എഫിന് ഏറെ വേരോട്ടമുണ്ടായിരുന്ന പേരാമ്പ്രയില്‍ സംസ്ഥാന പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് എന്നിവരടക്കമുള്ളവരുടെ ഗ്രൂപ്പ് കളിമൂലം പാര്‍ട്ടി പ്രവര്‍ത്തനം ക്ഷയിച്ചിരിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയില്‍ അധികാരം ഉറപ്പിക്കുന്നതിനും സ്ഥാനങ്ങള്‍ കയ്യടക്കുന്നതിനും കഴിവും പ്രാപ്തിയും ഉള്ള നിരവധി ആത്മാര്‍തയുള്ള പ്രവര്‍ത്തകരെയാണ് ഇവര്‍ ചതിയും വഞ്ചനയും നടത്തി പുകച്ചുചാടിച്ചത്. ഇത് മണ്ഡലത്തിലെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്. അംഗത്വം കുറയുന്നതിലേക്ക് വരെ സ്ഥിതി എത്തിയിരിക്കുകയാണെന്നും കത്തില്‍ തുറന്നടിക്കുന്നു. 

കത്തിന്റെ പൂര്‍ണരൂപം

പ്രിയ നേതാക്കളെ, സഹപ്രവര്‍ത്തകരെ... കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കിടയില്‍ അവഗണിക്കാന്‍ കഴിയാത്ത സംഘ ശക്തിയായി ാളെ മാറിയിട്ടുണ്ട്.കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പില്‍ നേടിയ ഉജ്വല വിജയം അതിന്റെ അവസാനത്തെ ഉദാഹരണമാണ്. ഇ. അഹമ്മദ് സാഹിബ് മുതല്‍ ഹബീബ് റഹ്മാനിലൂടെ പി.കെ ഫിറോസ് ഉള്‍പ്പെടെയുള്ളവരും മറ്റു ഭാരവാഹികളും ഒഴുക്കിയ വിയര്‍പ്പ് ഈനേട്ടങ്ങളുടെ ചാലക ശക്തിയാണ്.

എന്നാല്‍ അതിനിടയില്‍ ഈ മഹത്തായ സംഘടന ഇപ്പോള്‍ ചില അധികാര മോഹികളുടെ ഇടപെടലുകള്‍ കൊണ്ട് പല മേഖയിലും നശിച്ചു കൊണ്ടിരിക്കുന്നു എന്ന കാര്യം വേദനയുളവാക്കുന്നു. സംഘടനയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയായി ശാഖാ- പഞ്ചായത്ത്- മണ്ഡലം കമ്മറ്റികള്‍ വന്നുകഴിഞ്ഞു. എന്നാല്‍ എക്കാലത്തും എം.എസ്.എഫ് അജയ്യമായി നിന്ന പേരാമ്പ്രയില്‍ സംഘടന നാള്‍ക്കുനാള്‍ ക്ഷയിക്കുകയാണ്. മെമ്പര്‍ഷിപ്പ് പൂര്‍ത്തിയായപ്പോള്‍ 2000 അംഗങ്ങളുടെ കുറവാണ് പേരാമ്പ്രയില്‍ ഉണ്ടായത്. വര്‍ഷങ്ങളായി 6000 മെമ്പര്‍ഷിപ്പും കാലാനുസൃത വര്‍ധനവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ തവണ കേവലം 3975 മെമ്പര്‍മാര്‍ മാത്രമാണ് സംഘടനയുടെ അംഗത്വമെടുത്തത്. ഇത് സംഘടനക്ക് വേണ്ടി ചോരയും നീരുമൊഴുക്കിയവര്‍ക്ക് വേദനയുണ്ടാക്കുന്ന കാര്യം തന്നെയാണ്.

സംസ്ഥാനത്തൊട്ടാകെ എം.എസ്.എഫ് ഉണ്ടാക്കാന്‍ ചുമതല ഏല്‍പ്പിക്കപ്പെട്ട സംസ്ഥാന പ്രസിഡണ്ടിന്റെ മണ്ഡലത്തില്‍ ആയിരങ്ങള്‍ സംഘടനക്ക് പുറത്തായി എന്നത് നേതൃത്വവും പ്രവര്‍ത്തകരും ഗൗരവത്തില്‍ കണ്ടേ മതിയാകൂ. പല ശാഖയിലും കമ്മറ്റികളില്ല. ഒരു മെമ്പര്‍ഷിപ്പ് പോലുമില്ലാത്ത പഞ്ചായത്തുകള്‍ ഉണ്ടെന്ന് കൂടി അറിയുമ്പോഴാണ് എത്രമാത്രം ലാഘവത്തോടെയാണ് ഇതിനെ നേതൃത്വവും ജില്ലാ- സംസ്ഥാന കമ്മറ്റികളും കാണുന്നതെന്ന് മനസിലാകുക.

ഈവിഷയത്തില്‍ പേരാമ്പ്ര മണ്ഡലക്കാരായ സംസ്ഥാന പ്രസിഡന്റിനും ഗ്രൂപ്പു കളികൊണ്ട് പേരാമ്പ്രയിലും ജില്ലയിലും സംഘടനക്ക് അന്ത്യമൊരുക്കുന്ന ജില്ലാ പ്രസിഡന്റിനും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ജില്ലയില്‍ അധികാരം ഉറപ്പിക്കുന്നതിനും സ്ഥാനങ്ങള്‍ കയ്യടക്കുന്നതിനും കഴിവും പ്രാപ്തിയും ഉള്ള നിരവധി ആത്മാര്‍തയുള്ള പ്രവര്‍ത്തകരെയാണ് ഇവര്‍ ചതിയും വഞ്ചനയും നടത്തി പുകച്ചുചാടിച്ചത്. 

പേരാമ്പ്രയില്‍ ഗ്രൂപ്പ് താല്‍പര്യം ഇല്ലാതെ പ്രവര്‍ത്തകര്‍ക്കൊപ്പം നിലകൊണ്ട കഴിഞ്ഞ കമ്മറ്റിയെ പിരിച്ചുവിട്ടതും ഈ കോക്കസാണ്.

ആയത്തും ഹദീസും അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി കാണുന്ന ഇത്തരം ആളുകള്‍ സംഘടനക്ക് ശാപമാണെന്ന് തിരിച്ചറിയാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറാകേണ്ടതുണ്ട്. അതുപോലെ എം.എസ്.എഫ് മണ്ഡലം ഭാരവാഹികളായിരുന്ന സമയത്ത് പ്രവര്‍ത്തകരെ ആള്‍ക്കൂട്ടത്തിലേക്കും കേസുകളിലും കുടുക്കിയ ഈഅധികാര മോഹികള്‍ ആ കാലത്ത് ഒരു കേസില്‍ പോലും പ്രതിചേര്‍ക്കപ്പെട്ടില്ലെന്നതും കൂടി ഇവിടെ ഓര്‍മിപ്പിക്കുകയാണ്. 

പേരാമ്പ്രയില്‍ കൗണ്‍സില്‍ നടക്കുമ്പോള്‍ മാത്രം ആളുകളെയും കൂട്ടി വന്ന് ഗ്രൂപ്പ് കളിച്ചും മറ്റും സ്ഥാനമാനം നേടി സംഘടനയെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ കൊണ്ടെത്തിച്ച സംസ്ഥാന പ്രസിഡണ്ടും ഒപ്പം ഗ്രൂപ്പ് കളിക്കാരനായ ജില്ലാ പ്രസിഡണ്ടും ഇതിനു മറുപടി നല്‍കിയില്ലെങ്കില്‍ ഈ സംഘടനക്ക് വേണ്ടി നിരവധി കേസുകളില്‍ കുടുങ്ങുകയും അക്രമങ്ങള്‍ നേരിടുകയും ചെയ്ത നൂറുകണക്കിന് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് വരിക തന്നെ ചെയ്യും.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?