റിഷി ആനന്ദ് നമ്പ്യാര്‍ സ്‌പെല്‍ ബീ ദേശീയ ചാമ്പ്യന്‍
കൊച്ചി:(www.kvartha.com 03/04/2019) ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പെല്ലിങ് മല്‍സരമായ റേഡിയോ മിര്‍ച്ചിയുടെ ക്ലാസ്‌മേറ്റ് സ്‌പെല്‍ ബീ സീസണ്‍ 11ല്‍ ബെംഗളൂരുവിലെ ഗിയര്‍ ഇന്നവേറ്റീവ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ റിഷി ആനന്ദ് നമ്പ്യാര്‍ ദേശീയ ചാമ്പ്യനായി. ബെംഗളൂരുവിലെ ഡല്‍ഹി പബ്ലിക് സ്‌കൂളിലെ ഹര്‍ഷവര്‍ധനാണ് രണ്ടാം സ്ഥാനത്ത്. പ്രമുഖ ബോളിവുഡ് താരം സോഹ അലി ഖാനാണ് വിജയിയെ പ്രഖ്യാപിച്ചത്.
കഠിന പ്രയ്തനത്തിലൂടെ കുട്ടികളുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ക്ലാസ്‌മേറ്റ് ഫിലോസഫിയുടെ ചുവടുപിടിച്ച് ''ബീ ബെറ്റര്‍ ദാന്‍ യുവേഴ്‌സ്സെല്‍ഫ്'' എന്നതായിരുന്നു ഈ വര്‍ഷത്തെ മല്‍സര ആശയം. രാജ്യത്തെ 30 നഗരങ്ങളിലായി 1000ത്തോളം സ്‌കൂളുകളില്‍ നിന്നും ആറു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ വര്‍ഷത്തെ മല്‍സരത്തില്‍ പങ്കെടുത്തത്. ഓഫ്‌ലൈനിലും ഓണ്‍ലൈനിലുമായുള്ള വിവിധ ഘട്ടങ്ങളായിട്ടായിരുന്നു മല്‍സരം. ടെലിവിഷന്‍ ഘട്ടത്തിലായിരുന്നു ഫൈനല്‍. സിറ്റി ഫൈനലുകളില്‍ മികച്ച 15 പേര്‍ മല്‍സരിച്ചു. ഇതില്‍ നിന്നാണ് ദേശീയ ഫൈനലിലേക്ക് വിജയികളെ തെരഞ്ഞെടുത്തത്.
അവസാന ഘട്ടത്തില്‍ ഏറ്റവും മികച്ച 16 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ഡിസ്‌ക്കവറി ചാനല്‍, ഡിസ്‌ക്കവറി കിഡ്‌സ്, ഡിസ്‌ക്കവറി തമിഴ് തുടങ്ങിയ ചാനലുകളില്‍ മെയ് നാലിന് ഇതിന്റെ സംപ്രേഷണമുണ്ടാകും. ദേശീയ ചാമ്പ്യന് രണ്ടു ലക്ഷം രൂപ സമ്മാനത്തുക ലഭിക്കും. മാതാപിതാക്കളില്‍ ഒരാളോടൊപ്പം വാഷിങ്ങ്ടണില്‍ നടക്കുന്ന സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിങ് ബീ മല്‍സരം കാണാന്‍ എല്ലാ ചെലവും ഉള്‍പ്പെടുന്ന സൗജന്യ ട്രിപ്പുമുണ്ട്. സെമിഫൈനലിലെത്തിയ നാലു പേര്‍ക്ക് 50,000 രൂപ വീതം ലഭിക്കും. സ്‌പെല്ലിങ് മല്‍സരമായി ആരംഭിച്ച സ്‌പെല്‍ ബീ ഇന്ന് ഉയര്‍ന്ന തലത്തിലുള്ള ഇംഗീഷ് പഠനത്തിന്റെ നാഴികക്കല്ലായി മാറിയിരിക്കുകയാണെന്നും രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളെ ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും റേഡിയോ മിര്‍ച്ചി സിഇഒ യതീഷ് മെഹ്‌റിഷി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Students, Rishi Anand Nambiar won the Spell Bee National Champion

Powered by Info News For You

Comments
Post a Comment