സലാഹ് മിന്നി; സതാംപ്ട്ടണെ കെട്ടുകെട്ടിച്ച് ലിവര്‍പൂള്‍; ചെമ്പട വീണ്ടും ലീഗില്‍ തലപ്പത്ത്

ലിവര്‍പൂള്‍: (www.kvartha.com 06.04.2019) സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ് മിന്നിയപ്പോള്‍ സതാംപ്ടണിനെതിരെ ലിവര്‍പൂളിന് ജയം. ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് ലിവര്‍പൂള്‍ വീണ്ടും പ്രീമിയര്‍ ലീഗ് പോയന്റ് ടേബിളില്‍ ഒന്നാമതെത്തി.

കളിതുടങ്ങിയ ഒമ്പതാം മിനിറ്റില്‍ തന്നെ സതാംപ്ടണ്‍ വെടിപൊട്ടിച്ചു. ലോംഗിലൂടെയാണ് സതാംപ്ടണ്‍ മത്സരത്തില്‍ ലീഡെടുത്തത്. എന്നാല്‍ ഹാഫ് ടൈമിന് മുമ്പ് നാബി കെയ്തിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. 80ാം മിനിറ്റ് വരെ സമനിലയില്‍ കുരുങ്ങിയ ലിവര്‍പൂളിനെ തകര്‍പ്പന്‍ സോളോ ഗോളിലൂടെ സലാഹ് മുന്നിലെത്തിച്ചു. പിന്നീട് 86ാം മിനിറ്റില്‍ ഹെന്‍ഡേഴ്‌സണിലൂടെ ലിവര്‍പൂള്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, England, Liverpool, EPL, Southampton, EPL; liverpool Beat Southampton to Reach Top on the Table


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?