ദുബൈയില്‍ സ്വയംനിയന്ത്രിത വാഹന പരീക്ഷണ നിയമം പ്രഖ്യാപിച്ചു
ദുബൈ: (www.kvartha.com 25.04.2019) ദുബൈയില്‍ സ്വയംനിയന്ത്രിത വാഹന പരീക്ഷണ നിയമം പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഔദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ നിയമത്തിന് പ്രാബല്യമുണ്ടാകും. ഉത്തരവ് പ്രകാരം സ്വയംനിയന്ത്രിത വാഹനങ്ങളുടെ സുരക്ഷാ നിലവാരവുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള്‍ വിലയിരുത്താനുള്ള ചുമതല റോഡ് ഗതാഗത അതോറിറ്റിക്ക് (ആര്‍ടിഎ) ആണ്.
ഗതാഗതം സ്മാര്‍ട്ട് ആക്കുന്നതിനും അതിന്റെ ഉയര്‍ന്ന കാര്യക്ഷമതയും വിശ്വാസ്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള നിയമഘടനയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായാണ് ഉത്തരവ്. 2030ഓടെ ദുബൈയിലെ മൊത്തം വാഹന ഗാതാഗതത്തിന്റെ 25 ശതമാനം സ്വയംനിയന്ത്രിത വാഹനങ്ങള്‍ ഉപയോഗിച്ചായിരിക്കുക എന്നതാണ് ദുബൈയുടെ നയം. ഗതാഗത ചെലവ്, കാര്‍ബണ്‍ ബഹിര്‍ഗമനം, അപകടനിരക്ക് എന്നിവ കുറച്ചും വ്യക്തികളുടെ ഉല്‍പാദനക്ഷമത കൂട്ടിയും പരമ്പരാഗത ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതു മൂലമുള്ള സമയനഷ്ടം ഇല്ലാതാക്കിയും പ്രതിവര്‍ഷം 2200 കോടി ദിര്‍ഹമിന്റെ സാമ്പത്തിക വരുമാനം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.
ഗതാഗത ചെലവ് 44 ശതമാനം കുറച്ച് 90 കോടി ദിര്‍ഹവും പരിസ്ഥിതി മലീനീകരണം 12 ശതമാനം കുറച്ച് 150 കോടി ദിര്‍ഹവും പ്രതിവര്‍ഷം ലാഭിക്കാനാവും. 2030ഓടെ ദുബൈയിലെ ഗതാഗത മേഖലയിലെ കാര്യക്ഷമത വര്‍ധിപ്പിച്ച് 1800 കോടി ദിര്‍ഹമിന്റെ വരുമാനം നേടാനും നയം ലക്ഷ്യം വെക്കുന്നു.
മേഖലയില്‍ ഇത്തരത്തിലുള്ള നിയമം അവതരിപ്പിക്കുന്നത് ആദ്യമാണ്. പരീക്ഷണങ്ങളില്‍ ബാധകമാക്കേണ്ട മറ്റു നിബന്ധനകള്‍ നിര്‍ണയിക്കുന്നതിനും ഓപറേറ്റര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനും ബന്ധപ്പെട്ട അതോറിറ്റികളുമായി ചേര്‍ന്ന് വാഹന പരീക്ഷണത്തിനുള്ള അടിസ്ഥാന ആവശ്യങ്ങള്‍ വികസിപ്പിക്കുന്നതിനും ആര്‍ടിഎയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Dubai, Vehicles, Car, New self-regulatory vehicle test law was announced in Dubai.

Powered by Info News For You

Comments
Post a Comment