പള്ളി ഇമാമിനു നേരെയുണ്ടായ അക്രമം; അന്വേഷണം പുതിയ ടീമിന്, പ്രതികളെ ഉടന്‍ കണ്ടെത്താനാകുമെന്ന വിശ്വാസത്തില്‍ പോലീസ്
കാസര്‍കോട്: (www.kasargodvartha.com 27.04.2019) നെല്ലിക്കുന്നില്‍ പള്ളി ഇമാമിനു നേരെയുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുതിയ ടീമിനെ ഏല്‍പിച്ചു. കാസര്‍കോട് ടൗണ്‍ എ എസ് ഐ ജോണിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് 50 ഓളം പേരെ ചോദ്യം ചെയ്യുകയും സംശയം തോന്നിയ 12 പേരില്‍ നിന്നായി രണ്ടു പേര്‍ക്ക് നോട്ടീസ് അയച്ചതായും പോലീസ് അറിയിച്ചു.
30 ഓളം ഫോണ്‍ കോളുകളും പോലീസ് പരിശോധിച്ചു. എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് പോലീസിപ്പോള്‍. നെല്ലിക്കുന്ന് ജംഗ്ഷനിലെ നൂര്‍ മസ്ജിദ് ഇമാമും കര്‍ണാടക കല്‍മടുക്ക ഉച്ചില ഹൗസില്‍ അബ്ദുല്‍ ഖാദറിന്റെ മകനുമായ അബ്ദുല്‍ നാസര്‍ സഖാഫി (26) മാര്‍ച്ച് 21 ന് രാത്രിയാണ് ആക്രമിക്കപ്പെട്ടത്. നെല്ലിക്കുന്ന് വലിയ ജുമാമസ്ജിദ് ക്യാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇടവഴിയിലൂടെ മടങ്ങുകയായിരുന്ന തന്നെ ബൈക്കിലെത്തിയ സംഘം കണ്ണില്‍ മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ഇതുവരെ കേസില്‍ തുമ്പുണ്ടാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് എസ് പിക്ക് നിവേദനവും നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Top-Headlines, Attack, Investigation, Crime, Attack against Masjid Imam; New team formed for investigation
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment