വാഹനാപകടത്തില്‍ രണ്ട് സീരിയല്‍ നടിമാര്‍ മരിച്ചു

ഹൈദരാബാദ്: (www.kvartha.com 18.04.2019) വാഹനാപകടത്തില്‍ രണ്ട് തെലുങ്ക് സീരിയല്‍ നടിമാര്‍ മരിച്ചു. തെലങ്കാനയിലെ വിക്രബാദ് ജില്ലയിലുണ്ടായ അപകടത്തില്‍ ഭാര്‍ഗവി( 20) അനുഷ(21) എന്നീ നടിമാരാണ് മരിച്ചത്. എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ഡ്രൈവര്‍ വണ്ടി തിരിച്ചപ്പോള്‍ റോഡരികിലുണ്ടായിരുന്ന മരത്തിലേക്ക് ഇവര്‍ സഞ്ചരിച്ച വാഹനം പാഞ്ഞു കയറുകയായിരുന്നു.

ഭാര്‍ഗവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനുഷ മരിച്ചത്. സീരിയല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന വിനയ് കുമാര്‍ എന്നയാള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Hyderabad, Car, Accident, Death, Road, Actress, Two Telugu TV Actresses Killed in Road Accident. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?